rahul-gandhi

ന്യൂഡൽഹി: ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവരുമായി സംസാരിക്കണമെങ്കിൽ ഹിന്ദി മാത്രം പഠിച്ചത് കൊണ്ട് കാര്യമില്ലെന്നും എന്നാൽ ഇംഗ്ലീഷ് പഠനത്തിലൂടെ അതിന് കഴിയുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിലെ അൽവാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ലോകമെമ്പാടുമുള്ള ആളുകളോട് നിങ്ങൾക്ക് സംസാരിക്കണമെങ്കിൽ ഹിന്ദി കൊണ്ട് കഴിയില്ല. എന്നാൽ ഇംഗ്ലീഷ് കൊണ്ട് കഴിയും. പാവപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും മക്കൾ അമേരിക്കക്കാരുടെ ഭാഷ പഠിച്ച് അവരുമായി മത്സരിച്ച് ജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. രാജസ്ഥാനിൽ 1,700 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുറന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്"- രാഹുൽ പറഞ്ഞു.

ബി.ജെ.പി നേതാക്കൾക്ക് സ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനോട് എതിർപ്പാണ്. എന്നാൽ അവരുടെയെല്ലാം മക്കൾ പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ്. ശരിക്കും സാധാരണക്കാരായ കർഷകരുടെയും തൊഴിലാളികളുടെയും മക്കൾ ഇംഗ്ലീഷ് പഠിക്കുന്നതും വലിയ സ്വപ്നങ്ങൾ കാണുന്നതും വിശാല ലോകത്തേക്ക് കടക്കുന്നതുമൊക്കെ അവർക്ക് എതിർപ്പാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

 രാ​ജ​സ്ഥാ​നി​ൽ​ 500 രൂ​പ​യ്‌​ക്ക് ​പാ​ച​ക​വാ​ത​കം

രാ​ജ​സ്ഥാ​നി​ലെ​ ​ദാ​രി​ദ്ര്യ​രേ​ഖ​യ്‌​ക്ക് ​താ​ഴെ​യു​ള്ള​വ​ർ​ക്ക് ​ഏ​പ്രി​ൽ​ ​ഒ​ന്നു​ ​മു​ത​ൽ​ ​ഉ​ജ്ജ്വ​ല​ ​പ​ദ്ധ​തി​യി​ലൂ​ടെ​ 500​ ​രൂ​പ​യ്‌​ക്ക് ​പാ​ച​ക​വാ​ത​ക​ ​സി​ലി​ണ്ട​ർ​ ​ന​ൽ​കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​അ​ശോ​ക് ​ഗെ​ലോ​ട്ട് ​അ​റി​യി​ച്ചു.​ ​രാ​ഹു​ൽ​ഗാ​ന്ധി​ ​എം.​പി​യു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ലാ​യി​രു​ന്നു​ ​പ്ര​ഖ്യാ​പ​നം.​ ​അ​ടു​ത്ത​ ​വ​ർ​ഷ​മാ​ണ് ​രാ​ജ​സ്ഥാ​നി​ൽ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ത്.​ ​അ​തി​ന് ​മു​ന്നോ​ടി​യാ​യാ​ണ് ​ജ​ന​പ്രി​യ​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ.​ ​അ​ടു​ത്ത​ ​മാ​സം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ബ​ഡ്ജ​റ്റി​ൽ​ ​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.