isl

ചെന്നൈ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്.സിയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.സഹൽ അബ്‌ദുൾ സമദിന്റെ തകർപ്പൻ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സാണ്‌ തുടക്കത്തിൽ മുന്നിലെത്തിയത്‌. എന്നാൽ വിൻസി ബരെറ്റൊയിലൂടെ രണ്ടാംപകുതിയിൽ ചെന്നൈയിൻ ഒപ്പമെത്തുകയായിരുന്നു. 10 കളിയിൽ നിന്ന് 19 പോയിന്റുമായി നാലാം സ്ഥാനത്തേക്ക്‌ കയറിയ ബ്ലാസ്‌റ്റേഴ്‌സ്‌ പ്ലേ ഓഫ്‌ സാധ്യത സജീവമാക്കി.

ബംഗളൂരുവിനെതിരെ കളിച്ച ടീമിനെ നിലനിറുത്തിയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ചെന്നെയിനെതിരെ ഇറങ്ങിയത് മുൻ മത്സരങ്ങളിലെപ്പൊലെ കളിയിൽ പൂർണ നിയന്ത്രണവുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ചെന്നൈയിനെതിരെയും പന്ത്‌ തട്ടിയത്‌. 23-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ സഹലിലൂടെ മുന്നിലെത്തി. രണ്ടാംപകുതിയുടെ തുടക്കത്തിലായിരുന്നു ചെന്നൈയിനിന്റെ മറുപടി ഗോൾ. റഹീം അലിയുടെ കരുത്തുറ്റ ഷോട്ട്‌ ഗിൽ തടുത്തിട്ടെങ്കിലും പന്ത്‌ കിട്ടിയത്‌ ബരെറ്റോയുടെ കാലിൽ. ഇക്കുറി ഗില്ലിന്‌ തടയാനായില്ല.