gooseberry-facepack

മിക്കയാളുകളെയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ് മുഖത്തെ കരുവാളിപ്പും ബ്ളാക്ക് ഹെഡുകളും. വെയിലേല്‍ക്കുന്നതിന് പുറമേ ഉറക്കക്കുറവ്, സ്‌ട്രെസ്, പോഷകാഹാരക്കുറവ്, അമിതമായി ഫോണോ കമ്പ്യൂട്ടറുമൊക്കെ നോക്കിയിരിക്കുന്നതൊക്കെയാണ് ഈ സൗന്ദര്യപ്രശ്നത്തിന്റെ കാരണം.

കണ്ണിനടിയിലെ കറുപ്പിനെയും മുഖത്തെ ബ്ലാക്ക് ഹെഡുകളും അകറ്റുവാനായി പല തരത്തിലുള്ള പ്രതിവിധികളാണ് പലരും പരീക്ഷിക്കുന്നത്. ഇതിനായി വിപണിയിൽ ലഭ്യമാകുന്ന ക്രീമുകളേക്കാള്‍ ഉപകാരപ്രദമായ പ്രകൃതിദത്തമായ പ്രതിവിധികൾ പലരും അതിനെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം ഒഴിവാക്കാറുണ്ട്. അത്തരത്തിൽ കെമിക്കലുകൾ നിറഞ്ഞ ക്രീമുകളേക്കാൾ മുഖ സംരക്ഷണത്തിന് ഏറെ ഫലപ്രദമാണ് സുലഭമായി ലഭ്യമാകുന്ന നെല്ലിക്ക.

നെല്ലിക്ക ചർമ്മസംരക്ഷണത്തിനായി ഉപയോഗപ്പെടുത്താവുന്ന രീതി

•നെല്ലിക്ക പേസ്റ്റ് രൂപത്തിലാക്കി ചർമ്മത്തിൽ പുരട്ടുന്നത് തന്നെ പല ചർമ്മ പ്രശ്നങ്ങൾക്കുമുള്ല പരിഹാരം കണ്ട് മുഖം തിളക്കമുള്ളതാക്കും.

•നെല്ലിക്കയുടെ ലഭ്യതക്കുറവുണ്ടെങ്കിൽ കറ്റാർ വാഴ ജെല്ലും നെല്ലിക്കയുടെ പേസ്റ്റിനൊപ്പം ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മ സംരക്ഷണത്തിനൊപ്പം മുഖത്തിന് കുളിർമയും നൽകും.

•തൈര് അല്ലെങ്കിൽ പാല് നെല്ലിക്കയുടെ പേസ്റ്റിനൊപ്പം ചേർത്തും മുഖത്ത് പുരട്ടാവുന്നതാണ്.

•മുഖ ചർമ്മത്തിന്റെ തരം അനുസരിച്ച് പാലിനെ ഒഴിവാക്കാവുന്നതുമാണ്.

•തൈര് എണ്ണമയമുള്ള ചർമ്മക്കാർക്ക് ഏറെ ഉപയോഗപ്രദമാണ് അതിനാൽ നെല്ലിക്കയോടൊപ്പം തൈര് ചേർത്ത് ഉപയോഗിക്കുന്നത് ഒന്നിലധികം രീതിയിൽ മുഖചർമ്മത്തിന് സഹായകരമാണ്.