
മുടിയുടെ വളർച്ചയ്ക്കും സംരക്ഷണത്തിനും വിപണിയിൽ നിന്നുള്ള ഹെയർ ഓയിലുകളും സംരക്ഷണ ഉത്പന്നങ്ങളും വാങ്ങുന്നവർക്ക് ഒരു സന്തോഷ വാർത്ത, വിലകൂടിയ മുടി സംരക്ഷണ ഉത്പന്നങ്ങൾക്ക് പകരമായി ചെലവു കുറഞ്ഞതും പ്രകൃതിദത്ത കൂട്ടുകൾ പ്രയോജനപ്പെടുത്താം. ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ ചണവിത്ത് മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായിക്കും. മുഷിഞ്ഞതും വരണ്ടതുമായ മുടിക്ക് ഒരു മാന്ത്രിക ഔഷഥമാണ് ചണവിത്ത്. മുടിയുമായി ബന്ധപ്പെട്ട എല്ലാവിധ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാനുള്ള സ്വാഭാവികമായ മാർഗമാണ് ചണവിത്ത്. ഇത് മുടിയുടെ ആരോഗ്യം പുനരുജ്ജീവിപ്പിക്കുകയും മുടിയുടെ ഗുണമേൻമ വർദ്ധിപ്പിക്കുകയും ചെയ്യും.
ണവിത്തിന്റെ പതിവ് ഉപയോഗം താരൻ, ചൊറിച്ചിൽ, മുടി പൊട്ടൽ തുടങ്ങിയ മുടി പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ ബി, വിറ്റാമിൻ ഇ, പൊട്ടാസ്യം, മഗ്നീഷ്യം, സെലിനിയം, ഇരുമ്പിന്റെ അംശം എന്നിവ തലയോട്ടിയും മുടിയിഴകളും പോഷിപ്പിക്കുകയും സജീവമാക്കുകയും മുടി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.
ചണവിത്തുകളിൽ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്, ഇത് മുടി കോശങ്ങൾക്കും തലയോട്ടിക്കും കേടുവരുത്തുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നു. ചണവിത്തിലുള്ള പോഷകങ്ങൾ കേടായ മുടി സെല്ലുകൾ നന്നാക്കാനും സഹായിക്കുന്നു. പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും മുടി തിളക്കമുള്ളതുമാക്കി മാറ്റാനും ചണവിത്ത് സഹായിക്കുന്നു. തലയോട്ടിക്ക് പ്രശ്നങ്ങളുണ്ടാക്കുകയും മുടിയുടെ വളർച്ചയെയും വികാസത്തെയും ബാധിക്കുകയും ചെയ്യുന്ന എക്സിമ, തല ചൊറിച്ചിൽ, താരൻ തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാൻ ചണവിത്തുകൾ സഹായിക്കുന്നു. ഇതിൽ ആന്റിഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് തലയോട്ടിക്ക് ആശ്വാസം നൽകുകയും തലയോട്ടിയിലെ വീക്കം കുറയ്ക്കുകയും തല ആരോഗ്യകരവും ശക്തവുമാക്കി നിലനിർത്തുകയും ചെയ്യുന്നു
മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ് വരണ്ട മുടിയും തലയോട്ടിയിലെ പ്രശ്നങ്ങളും. ഇത് ചികിത്സിക്കാൻ ചണവിത്ത് വളരെ ഫലപ്രദമാണ്. സെബം ഉത്പാദനം നിയന്ത്രിക്കുന്നതിലൂടെ തലയോട്ടിയിലും മുടിയിലും സ്വാഭാവിക എണ്ണ സന്തുലിതമാക്കാൻ ഇത് സഹായിക്കുന്നു. മുടിക്ക് ജലാംശം നൽകുന്നതിനും മിനുസമാർന്നതും ആക്കുന്നതിനും ചണവിത്ത് നിങ്ങളെ സഹായിക്കുന്നു
ഒമേഗ 3 ഫാറ്റി ആസിഡുകൾ മുടിവേരുകളെയും മുടിയിഴകളെയും ശക്തവും ആരോഗ്യകരവുമാക്കുന്നു. ഇവയിലെ വിറ്റാമിൻ ഇയും മറ്റ് ആന്റിഓക്സിഡന്റുകളും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും മുടി പൊട്ടുന്നത് തടയുന്നതിനും സഹായിക്കുന്നു. മുടികൊഴിച്ചിലിന് ചണവിത്ത് ഓയിൽ ഉപയോഗിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. ഇവയിൽ അടങ്ങിയിരിക്കുന്ന മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, കാൽസ്യം തുടങ്ങിയ പ്രോട്ടീനുകളും ധാതുക്കളും മുടി കോശങ്ങളെ ശക്തമാക്കുന്നതിനും മുടി പൊട്ടുന്നതും കൊഴിയുന്നതും തടയുകയും ചെയ്യുന്നു.
കാൽ കപ്പ് ചണവിത്ത്, രണ്ട് കപ്പ് വെള്ളം, നാല് ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവ എടുക്കുക. . ഒരു പാത്രത്തിൽ ചണവിത്തും വെള്ളവും എടുത്ത് വെള്ളം കട്ടിയാകാൻ തുടങ്ങുന്നതുവരെ തിളപ്പിക്കുക. ഒരു ജെൽ പോലെ ആകുന്നതുവരെ തിളപ്പിക്കുക. ഇത് തണുപ്പിച്ച് അരിച്ചെടുത്ത് ഒരു പാത്രത്തിൽ ശേഖരിക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് നന്നായി ഇളക്കുക. ഈ ജെൽ മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടുക. 2 മണിക്കൂറിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യാവുന്നതാണ്.