അരുമാനൂർ:മദ്യം,മയക്ക് മരുന്ന്,സ്ത്രീ പീഡനം,സ്ത്രീധന പീഡനം തുടങ്ങിയ വിപത്തുകളും, തിന്മകളും സമൂഹത്തിൽ വർദ്ധിച്ചു വരുന്നത് ആശങ്കാജനകമാണെന്നും,ഇതിനെതിരായ ബോധവത്കരണത്തിൽ

ഗുരുദേവ ദർശന പ്രചാരണത്തിന് വലിയ പങ്ക് വഹിക്കാനാവുമെന്നും അരുവിപ്പുറം മഠാധിപതി സ്വാമി

സാന്ദ്രാനന്ദ പറഞ്ഞു.ഗുരുവരുൾ ആത്മീയ,സാംസ്കാരിക പ്രസിദ്ധീകരണത്തിന്റെ അഞ്ചാം ലക്കം പ്രകാശനം

എസ്.എൻ.ഡി.പി യോഗം അരുമാനൂർ ശാഖാ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഗുരുവരുൾ രക്ഷാധികാരിയും,കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററുമായ കെ.പ്രസന്നകുമാർ

അദ്ധ്യക്ഷത വഹിച്ചു. ഗുരുവരുൾ ആദ്യ പതിപ്പ് അരുമാനൂർ നയിനാർ ദേവക്ഷേത്ര യോഗം പ്രസിഡന്റ് അരുമാനൂർ പീതാംബരനും,സ്വാമി ബ്രഹ്മാനന്ദ സരസ്വതി രചിച്ച ഭാഗവതം കൃതിയുടെ ആദ്യ പ്രതി എസ്.മുരുകനും ഏറ്റുവാങ്ങി.സ്വാമി നിശ്ചലദാസ പുരസ്കാരം സി.സരോജിനിക്ക് സ്വാമി സാന്ദ്രാനന്ദ സമ്മാനിച്ചു. അരുമാനൂർ പീതാംബരൻ,എസ്.കെ.വിദ്യാധരൻ (വിത്തീസ്),ടി.സുനിത മുരുകൻ എന്നിവരെ ആദരിച്ചു. മെഡിക്കൽ ബിരുദധാരികളെയും,കായിക പ്രതിഭകളെയും ഡോ.എം.എസ് വിനയചന്ദ്രൻ ആദരിച്ചു.

ഗുരുവരുൾ ജനറൽ കൺവീനർ ജി.ജി.തമ്പി, ജി.ബാലചന്ദ്രൻ,അഡ്വ.ആർ.ശാർ‌ങ്‌ഗധരൻ,കല്യാണിയിൽ എൻ.ചന്ദ്രശേഖരൻ, മഞ്ജുഷ ഭുവനചന്ദ്രൻ എന്നിവരും സംസാരിച്ചു.