
ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാൾ മത്സരം ഇന്ത്യക്കും അഭിമാനം പകർന്നു. ലോകകപ്പിന്റെ സമാപനച്ചടങ്ങിൽ ട്രോഫി അനാവരണം ചെയ്യുന്നതിന് എത്തിയത് ബോളിവുഡ് താരം ദീപിക പദുക്കോണാണ്. പത്താൻ സിനിമയിലെ ഗാനരംഗത്തിവന്റെ പേരിൽ ഇന്ത്യയിൽ വിവാദം കൊഴുക്കുന്നതിനിടെയാണ് രാജ്യത്തിനാകെ അഭിമാനം പകർന്ന് ദീപിക ഖത്തറിൽ എത്തിയത്. ട്രോഫി അനാവരണം ചെയ്ത ദീപികയെ പുകഴ്ത്തി സോഷ്യൽ മീഡിയയിൽ നിരവധിപേരാണ് കമന്റ് ചെയ്തിട്ടുള്ളത്.
അഭിനന്ദനത്തിനൊപ്പം വിമർശനമഴയും ദീപികയ്ക്ക് നേരെ ഉയരുന്നത്. എന്തുകൊണ്ടാണ് ദീപിക ഇവിടെ വന്നപ്പോൾ എല്ലാം മൂടി വച്ചിരിക്കുന്നു എന്ന കമന്റുമായി വന്നവരുണ്ട്. ഖത്തർ ക്ഷണിച്ചിട്ടാണ് ദീപിക എത്തിയത് എന്നും ചിലർ ചോദിക്കുന്നു. യഥാർത്ഥത്തിൽ ദീപിക എത്തിയത് ഖത്തർ ക്ഷണിച്ചിട്ടല്ല. അതിനു പിന്നിലെ കഥയിങ്ങനെയാണ്.
ലോകകപ്പ് ഫൈനലിന്റെ തൊട്ടുമുമ്പാണ് ലോകകപ്പ് അനാവരണച്ചടങ്ങ് നടത്തുന്നത്. സൂറിച്ചിൽ സൂക്ഷിച്ചിരിക്കുന്ന ഫിഫയുടെ സ്വർണ ട്രോഫി വിജയികൾക്ക് സമ്മാനിക്കാനായി വേദിയിൽ എത്തിക്കുന്ന ചടങ്ങാണിത്. തൊട്ട ലോകകപ്പ് ഫൈനലിന് തൊട്ട് മുന്‍പാണ് ലോകകപ്പ് അനാവരണ ചടങ്ങ് നടത്തുന്നത്. രണ്ടുപേരാണ് ഈ പരിപാടിയിൽ പങ്കെടുക്കുക. ഒരാൾ മുൻപ് ലോകകപ്പ് നേടിയ ക്യാപ്ടൻ ആയിരിക്കും. രണ്ടാമത്തെയാൾ ട്രോഫി കണ്ടുവരുന്ന പെട്ടി സ്പോൺസർ ചെയ്യുന്ന കമ്പനിയുടെ അംബാസഡർ ആയിരിക്കും. ഫൈനൽ മത്സരം നടന്ന ലുസൈൽ സ്റ്റേഡിയത്തിൽ ദീപികയ്‌ക്കൊപ്പം മുൻ സ്പാനിഷ് ഫുട്ബാൾ താരം കാസില്ലസ് ആയിരുന്നു ഉണ്ടായിരുന്നത്. 2010 ലോകകപ്പ് സ്പെയിൻ നേടുമ്പോൾ കാസില്ലസ് ആയിരുന്നു ക്യാപ്ടൻ.
ദീപീകയാകട്ടെ ലോകകപ്പ് കൊണ്ടുവന്ന പെട്ടി സ്പോൺസർ ചെയ്ത ലൂയിസ് വ്യൂട്ടൺ എന്ന ആഡംബര ബ്രാൻഡിന്റെ അംബാസഡർ ആയിരുന്നു ലൂയിസ് വ്യൂട്ടന്റെ ട്വിറ്റർ പേജിലടക്കം ചടങ്ങിന്റെ ഫോട്ടോയുണ്ട്. ലൂയിസ് വ്യൂട്ടൺ ബാഗിന്റെ ഡിസൈൻ വേഷത്തിലാണ് ചടങ്ങിൽ ദീപിക എത്തിയത്. ആഗോള ബ്രാൻഡായ ലൂയിസ് വ്യൂട്ടന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ബ്രാൻഡ് അംബാസഡറാണ് ദീപിക.