
ഇന്ത്യൻ വാസ്‌തു വിദ്യ പോലെ ചൈനയിൽ അറിയപ്പെടുന്ന പ്രാചീന രീതിയാണ് ഫെങ് ഷുയി. ഇതനുസരിച്ച് ഓരോയിടത്തും ഓരോ മനുഷ്യനും പോസിറ്റീവ് എനർജി പ്രസരിപ്പിക്കാനും നല്ലതുവരാനും ചില കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. ദമ്പതികൾ താമസിക്കുന്ന ഒരു വീട് പോസിറ്റിവിറ്റി നിറഞ്ഞതാകാനും ഏവർക്കു നല്ലതിനും പലവിധ കാര്യങ്ങൾ ശ്രദ്ധിക്കേണം. അത്തരത്തിൽ ഒന്നാണ് വീട്ടിലെ ബെഡ്‌റൂമിന്റെ കാര്യം.
കിടപ്പുമുറിയിൽ ഭംഗിക്കായും നല്ല മൂഡിനായും നാം പലതും ചെയ്യാറുണ്ട്. എന്നാൽ ഫെങ് ഷുയി പ്രകാരം ഇക്കാര്യങ്ങളിൽ അൽപം ശ്രദ്ധ വേണം. കിടപ്പുമുറിയിലടക്കം ചിലർ ചെടികൾ വളർത്താറുണ്ട്. ഇത് പാടുളളതാണോ എന്നതാണ് പ്രധാനം. ഇണകൾ തമ്മിൽ സ്‌നേഹവും സൗന്ദര്യവുമൊക്കെ വർദ്ധിക്കാൻ വീടിന് ചുറ്റിലും എന്നപോലെ ബെഡ്‌റൂമിലും ചെറുപൂച്ചെടികൾ നട്ടുവളർത്തുന്നത് നല്ലതാണ്. അവ തെക്ക് പടിഞ്ഞാറ് മൂലയിൽ തന്നെയാണെന്ന് ഉറപ്പാക്കണം.
അതുപോലെ ചെടികളിൽ ഒരിക്കലും ഉപയോഗിക്കരുതാത്തതാണ് കളളിച്ചെടികളോ മുളളുളള ചെടികളോ ആണ്. ഇത് കിടപ്പുമുറിയിൽ തീർത്തും ലക്ഷണക്കേടാണ്. മാത്രമല്ല മുറിയിൽ ഇലയോ പൂവോ വീഴുന്നുണ്ടെങ്കിൽ അവ ഉടൻതന്നെ നീക്കംചെയ്യുന്നു എന്ന കാര്യത്തിലും ശ്രദ്ധിക്കണം. മാത്രമല്ല കിടപ്പുമുറി ഒരിക്കലും തുറന്നുകിടക്കുന്ന വാതിലോടെയാകാൻ പാടില്ല പുറമേനിന്നുളള സ്വാധീനം ഒഴിവാക്കാൻ ദമ്പതികളുടെ കിടപ്പുമുറിയുടെ വാതിലുകൾ അടഞ്ഞുതന്നെ കിടക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നാണ് ഫെങ് ഷുവിൽ പറയുന്നത്.