
ചിറ്റഗോംഗ്: കൈവിരലിനേറ്റ പരിക്ക് ഭേദമാകാത്തതിനെത്തുടർന്ന് ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് രോഹിതിന് പരിക്കേറ്റത്. 
ആദ്യ ടെസ്റ്റിലും രോഹിത് കളിച്ചിരുന്നില്ല. ആദ്യ ടെസ്റ്റിൽ ഇന്ത്യ 188 റൺസിന്റെ ജയം നേടി പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്.