vasim

ഭോപാൽ: ക്ഷേത്രപരിസരത്തെ ശിവലിംഗത്തിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തിയ യുവാവിനെതിരെ കേസ്. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് 30കാരനായ വസിം (ഗംഡി) എന്നയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

വിശ്വേശർ ക്ഷേത്രത്തിലെ ശിവലിംഗത്തിന് മുന്നിലാണ് ഇയാൾ അശ്ലീല പ്രകടനം നടത്തിയത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മതവികാരം വ്രണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ കളങ്കപ്പെടുത്തിയതിനാണ് കേസ്. ആസാദ് നഗറിലുള്ള പ്രതിയുടെ വീട് നിയമവിരുദ്ധമായാണോ നിർമിച്ചത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.