
അറിയാത്ത വീഥിയിൽ
നിൻ നിഴലുകൾ തീർത്ത വേദന
നിന്നെ കാത്തത്
ഇന്നിനു വേണ്ടിയോ ഓമലേ..
മന്ദസ്മിതപ്പുക്കൾ നിന്നിൽ നിറച്ചതോ
വെറും മോഹത്തിൻ പൊട്ടാകുമിളയോ
കനവിൽ നിറച്ചതും ഊതിപെരുപ്പിച്ചതും
ഇന്നിൻ മായയോ
അറിവിൻ പൊരുൾ പകർന്നത്
വർണ്ണപ്പകിട്ടേറും ഇരവും പകലുമോ
പ്രാർത്ഥനയിൽ നിറഞ്ഞതും
ഇന്നിൻ വർണ്ണവിതാനങ്ങൾ മാത്രമോ..
സ്നേഹമിതെന്നു നീ ധരിച്ചത്
മിന്നിമായും വെറും മിന്നാമിന്നിയോ
ഏതഴകിൻ പ്രഭ നിന്നിൽ മതിച്ചുവോ
ഇന്നിൽ തെളിയും നേരമിതന്നറിഞ്ഞോ
പുതുനേരിൻ ശോഭയിൽ തെളിയൂ
മനസ്സിൻ വിളക്ക് തെളിച്ച്
പുത്തനറവിൻ മികവളക്കാൻ
ഇന്നിൻ നേരറിവ് ജ്വലിക്കട്ടെ!!!!