suv

സെഡാൻ, ഹാച്ച് ബാക്ക് എന്നീ ശ്രേണികളുടെ കാലം കാർ വിപണിയിൽ മാറി വരികയാണ്. വാഹനപ്രേമികൾ ഇപ്പോൾ കൂടുതലും തിരഞ്ഞെടുക്കുന്നത് എസ് യു വി എന്ന സ്പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ മോഡലുകളാണ്. എസ് യു വി, സെമി എസ്, ക്രോസ് ഓവർ എസ് യു വി, കോംപാക്‌ട് എസ് യു വി, മിഡ് സൈസ് എസ് യു വി, ഫുൾ സൈസ് എസ് യു വി, എക്‌സ്‌ന്റണ്ട് ലെംഗ്‌ത് എസ് യു വി, കൂപേ എസ് യു വി എന്നിങ്ങനെയാണ് ആ ശ്രേണി നീളുന്നത്.

വാഹനനിർമ്മാതാക്കളും വിതരണക്കാരും പ്രചരിപ്പിക്കപ്പെടുന്ന പോലെയല്ല കാര്യങ്ങൾ. എന്താണ് എസ് യു വി എന്ന് നിർചിക്കപ്പെടുന്നതിന് ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങളും ഇറക്കിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. പ്രാധാനമായും നാല് കര്യങ്ങളാണ് ഒരു വാഹനത്തെ എസ് യു വിയാക്കുന്നത്.

1. എഞ്ചിൻ കപ്പാസിറ്റി 1500 സിസിക്ക് മുകളിൽ ആയിരിക്കണം.

2. വാഹനത്തിന്റെ നീളം 4000 എംഎമ്മിൽ കൂടുതൽ വേണം.

3. ഗ്രൗണ്ട് ക്ളിയറൻസ് 170 എംഎമ്മിൽ കൂടുതലായിരിക്കണം.

4. പ്രധാനമായും എസ് യു വി എന്ന് ശ്രേണിയിൽ അറിയപ്പെടുകയും വേണം.

നിലവിൽ എസ് യു വി വാഹനങ്ങളുടെ ജി എസ് ടി 28 ശതമാനമാണ്. കൂടാതെ കോപൺസേഷൻ സെസ് 22 ശതമാനവുമുണ്ട്.

മാരുതിയുടെ ബ്രെസ്സ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സൺ, കിയ സോണറ്റ് എന്നിവ എസ് യു വി എന്ന പേരിലാണ് ഈ പറഞ്ഞ മോഡലുകൾ വിൽക്കുന്നത്. എന്നാൽ ഇവയൊന്നും മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്നതല്ല. അതുകൊണ്ടുതന്നെ സാങ്കേതികപരമായി അവ എസ് യു വികളുമല്ല എന്നതാണ് സത്യം. വർദ്ധിച്ചുവരുന്ന ഉപഭോക്തൃ താൽപര്യമാണ് ഇത്തരത്തിലുള്ള മാർക്കറ്റിംഗ് ടെക്‌നിക്കലുകൾക്ക് പിന്നിൽ.