
പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന് പറയാറില്ലേ. മുതിർന്നവർക്ക് മാത്രമല്ല, മുട്ടിലിഴയുന്ന കുട്ടികൾക്ക് പോലും പണത്തിന്റെ മൂല്യമറിയാമെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
മുന്നിൽ പണം, പുസ്തകം, പേന,സ്വർണം, ഭക്ഷണം എന്നിവയൊക്കെ നിരത്തിവച്ച് മുട്ടിലിഴയുന്ന കുട്ടികളെക്കൊണ്ട് അവയിലൊരെണ്ണം എടുപ്പിക്കുന്ന ചടങ്ങുണ്ട്. ഭാവിയിൽ ആ കുട്ടിയുടെ താത്പര്യം എന്താണെന്ന് ഈ ചടങ്ങിലൂടെ അറിയാൻ സാധിക്കുമെന്നാണ് വിശ്വാസം.
അങ്ങനെയൊരു ചടങ്ങിനിടയിൽ കുഞ്ഞുവാവ അഞ്ഞൂറിന്റെ നോട്ടാണ് എടുക്കുന്നത്. ഭക്ഷണമോ കളിപ്പാട്ടമോ ഒക്കെയായിരിക്കും കുട്ടിയ്ക്ക് വേണ്ടത് എല്ലാവരും വിചാരിച്ചത്. സാധനങ്ങളെല്ലാം മാറ്റി സെറ്റ് ചെയ്ത് വച്ചിട്ടും, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രണ്ടാം തവണയും വേണ്ടത് പണം തന്നെ. വൈറൽ വീഡിയോ കാണാം.