agriculture

ഗ്രാമങ്ങളിൽ ശല്യമായി വളർന്നുവരുന്ന ഒരു ചെടിയുണ്ട്. എന്നാൽ ഈ ചെടി ഇനി ഭാഗ്യമാണ്. ചൂടപ്പം പോലെ വിറ്റുപോകുന്ന ഈ ചെടിയുടെ ഇലകൾ വിറ്റാൽ നിങ്ങൾക്ക് ദിവസവും ആയിരങ്ങൾ സമ്പാദിക്കാം. പറഞ്ഞുവരുന്നത് പാണൽ ചെടികളെ പറ്റിയാണ്. ശബരിമല തീർത്ഥാടന സമയമായതോടെ എരുമേലിയിലെ കച്ചവടക്കാർ പാണൽ ചെടികൾ തേടിയുള്ള പാച്ചിലിലാണ്.

പേട്ടതുള്ളലിന് തീർത്ഥാടകർ ഉപയോഗിക്കുന്ന പ്രധാന സാമഗ്രികളിൽ ഒന്നാണ് പാണൽ ഇലകൾ. തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചതോടെ മറ്റ് മേഖലകളിൽ പോയാണ് കച്ചവടക്കാർ പാണൽ ചെടികൾ ശേഖരിക്കുന്നത്. മിക്ക കടകളിലും അതത് ദിവസം എത്തുന്ന പാണൽ ഇലകൾ ചൂടപ്പം പോലെയാണ് വിറ്റു തീരുന്നത്. പ്രതിദിനം 400 കെട്ടിലധികം പാണൽ ഇലകൾ എരുമേലിയിലേയ്ക്ക് എത്തുന്നുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്.

ഒരു കമ്പിന് പത്ത് രൂപയാണ് മിക്ക കടക്കാരും തീർത്ഥാടകരിൽ നിന്ന് വാങ്ങുന്നത്. 100 രൂപയ്ക്കാണ് ഒരു കെട്ട് പാണൽ ഇല കടകളിൽ വിൽക്കുന്നത്. എരുമേലിയും പരിസരങ്ങളിലുമുള്ള മേഖലകളിലെ സ്ത്രീകളുടെ പ്രധാന വരുമാന മാർഗമാണ് ഈ പാണൽ ഇല ശേഖരണം.