മിമിക്രിയിലൂടെ സിനിമയിലെത്തിയ നടനാണ് രാജ സാഹിബ്. ജയനെ അനുകരിച്ചാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ചങ്ങാതിപ്പൂച്ചയും, ഇസ്രയുമടക്കം നിരവധി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ കൗമുദി ടിവിയിലെ ഡേ വിത്ത് എ സ്റ്റാറിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

raja-sahib

വർഷങ്ങൾക്ക് ശേഷം നായകനായി അഭിനയിക്കാനുള്ളൊരു ചാൻസ് വന്നിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'ഞാനിപ്പോൾ ഡയറ്റിലാണ്. ഒരു സംഭവമുണ്ട്. സസ്‌പെൻസാണ്. വർഷങ്ങൾക്ക് ശേഷം ഒരു സിനിമയിൽ നായകനായിട്ട് അഭിനയിക്കാൻ ചാൻസ് വന്നിട്ടുണ്ട്. നല്ലതുവരുമ്പോൾ ആരോടും പറയരുതെന്ന് ആൾക്കാർ പറയും. ഞാൻ പക്ഷേ പറയുന്ന ആളാണ്. സുനിൽ ലക്ഷ്മണൻ എന്ന് പറയുന്ന പുള്ളി എന്റെയടുത്ത് വന്ന് കഥ പറഞ്ഞു. രസകരമായ കൺസെപ്റ്റാണ്. കണ്ടന്റ് ഞാൻ പുറത്തുവിടുന്നില്ല.'- അദ്ദേഹം പറഞ്ഞു.

ജനുവരി കഴിഞ്ഞിട്ടായിരിക്കും ഷൂട്ടെന്നും നടൻ വ്യക്തമാക്കി. വീട്ടിലെ സ്‌പെക്സിന്റെ ശേഖരണവും അദ്ദേഹം അവതാരകയായ എലീനയ്ക്ക് കാണിച്ചുകൊടുത്തു. താൻ ചെയ്ത പെയിന്റിംഗ്സും അദ്ദേഹം കാണിക്കുന്നുണ്ട്.