beauty

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ പ്രധാനപ്പെട്ട ഒന്നാണ് കുളി. ഒരു ദിവസം മുഴുവൻ നിങ്ങളെ ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കുന്ന കുളി ശരീരത്തിന് പല ഗുണങ്ങളും നൽകുന്നു. എന്നാൽ ശരിയായ രീതിയിലല്ല കുളിക്കുന്നതെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കുളിക്കുമ്പോൾ വരുത്തുന്ന തെറ്റുകൾ പല രോഗങ്ങളെയും വിളിച്ചുവരുത്തുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. കാൽപ്പാദത്തിൽ വെള്ളമൊഴിച്ച് കുളിച്ച് തുടങ്ങുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്നാണ് വിദഗ്‌ദ്ധ‌ർ പറയുന്നത്. കാരണം ആദ്യം തലയിൽ വെള്ളമൊഴിക്കുമ്പോൾ അത് പല തരത്തിലുള്ള അസ്വസ്ഥതകർ ഉണ്ടാകുന്നതിന് കാരണമാകും. ആദ്യം കാലിൽ വെള്ളമൊഴിക്കുന്നതിലൂടെ തണുപ്പ് വരുന്നുണ്ടെന്ന് തലച്ചോറിനെ അറിയിക്കാനും കഴിയും.

2. കുളി കഴിഞ്ഞ് ആദ്യം തല തുവർത്താൻ പാടില്ല. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ആദ്യം മുതുകാണ് തുവർത്തേണ്ടത്.

3. ഒരുപാട് ചൂടോ തണുപ്പോ ഉള്ള വെള്ളം കുളിക്കാനായി ഉപയോഗിക്കാൻ പാടുള്ളതല്ല. എന്നാൽ തണുപ്പ് കാലത്ത് ഇളം ചൂടുവെള്ളം ഉപയോഗിക്കാം. തലയിൽ ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. അതുപോലെ സന്ധ്യയ്ക്ക് മുമ്പ് കുളിക്കുന്നതാണ് നല്ലത്.