girl

തങ്ങളുടെ കുടുംബത്തിലെ ഒരംഗമെന്ന നിലയിലാണ് മിക്കവരും വളർത്തുമൃഗങ്ങളെ കാണുന്നത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്‌നേഹിക്കുന്നവരാണ് നായകൾ. വേണ്ടവിധം പരിശീലനം നൽകിയാൽ അവ യജമാനൻ പറയുന്ന കാര്യങ്ങളെല്ലാം അനുസരിക്കുകയും ചെയ്യും.

വളർത്തുനായകളെ സംബന്ധിച്ച് കുട്ടികളായിരിക്കും അവരുടെ ബെസ്റ്റ് ഫ്രണ്ട്സ്. കുട്ടികൾ പോകുന്നയിടങ്ങളിലെല്ലാം അവ അനുഗമിക്കും. കൂടാതെ മാതാപിതാക്കൾ കുട്ടികളെ വഴക്കുപറയുന്നതോ തല്ലുന്നതോ ഒന്നും നായകൾക്ക് സഹിക്കാനാകുകയുമില്ല. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒരു കൊച്ചുപെൺകുട്ടി ടി വി കാണുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഈ സമയം നായ നിലത്തുകിടക്കുകയാണ്. പെട്ടെന്ന് പുറത്തുനിന്ന് ശബ്ദം കേൾക്കുന്നു. വന്നത് കുട്ടിയുടെ പിതാവാണെന്ന മനസിലാക്കിയ നായ ചാടിയെഴുന്നേറ്റ് കുട്ടിയുടെ അടുത്തേക്ക് പോകുകയാണ്. ടി വി പൂട്ടി പഠിക്കാനാണ് നായ പറയുന്നതെന്ന് മനസിലാക്കുന്ന കുട്ടി അങ്ങനെ ചെയ്യുകയാണ്. വീഡിയോ കാണാം...

Pawtners in crime..🐕🐾👧📺😅 pic.twitter.com/1eYFWvDeFY

— 𝕐o̴g̴ (@Yoda4ever) December 18, 2022