huddle
ഹഡിൽ ഗ്ലോബൽ പുരസ്‌കാരം

കൊച്ചി: കേരളത്തിലെ സ്റ്റാർട്ട് അപ്പുകൾക്ക് അവസരമൊരുക്കി രാജ്യാന്തര തലത്തിലെ എഴുപതി​ലേറെ
നി​ക്ഷേപകർ പങ്കെടുത്ത ഹഡിൽ കേരള ഗ്ലോബൽ സ്റ്റാർട്ടപ്പ് സംഗമത്തിൽ റോബോട്ടിക് കമ്പനിയായ ജെന്റോ ബോട്ടിക്‌സിന് അവാർഡ് . കോവളത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജെന്റോബോട്ടിക്‌സ് സി.ഇ.ഒ വിമൽഗോവിന്ദ് എം.കെയ്ക്ക് 50 ലക്ഷവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സമ്മാനിച്ചു. സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ നൂതന സാങ്കേതി​ക വി​ദ്യ ഉപയോഗിച്ച് റോബോട്ടിനെ നിർമ്മിക്കുന്ന കമ്പനിയാണ് ജെന്റോബോട്ടിക്‌സ്, ഈ മേഖലയി​ൽ ഇന്ത്യയിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ കമ്പനിയെന്ന നിലയിലാണ് ജെന്റോബോട്ടിക്‌സിന് അംഗീകാരം.