train

ബംഗളൂരു: തദ്ദേശീയമായി രൂപകല്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ 2023 ഡിസംബറിൽ പുറത്തിറങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മേയിലോ ജൂണിലോ ഇതിന്റെ ഡിസൈൻ പുറത്തിറക്കും.

1950കളിലും 60കളിലും രൂപകല്പന ചെയ്ത വന്ദേ മെട്രോ ട്രെയിനുകൾക്ക് പകരമുള്ള ലോകോത്തര നിലവാരമുള്ള വന്ദേ മെട്രോയും റെയിൽവേ നിർമ്മിക്കുന്നുണ്ട്. വന്ദേഭാരത് ഡിസൈൻ ചെയ്ത എൻജിനിയർമാരാണ് മെട്രോയും രൂപകല്പന ചെയ്യുന്നത്. ദീർഘ ദൂര യാത്രകൾക്കും ഈ കോച്ചുകൾ ഉപയോഗിക്കും.

ഇടത്തരക്കാരെയും ദരിദ്രരെയും ലക്ഷ്യമിട്ടാണ് വന്ദേ മെട്രോ നിർമ്മിക്കുന്നത്. നിലവിൽ ഇന്ത്യയിലെ മിക്ക ട്രെയിനുകളും ഡീസലിലോ വൈദ്യുതിയിലോ ആണ് ഓടുന്നത്. ഓഗസ്റ്റിൽ, ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ജർമ്മനി മാറി.