
ദോഹ: ലോകകപ്പ് കീരിടം നേടിയതിന് പിന്നാലെ ലയണൽ മെസിയെ തേടിയെത്തിയത് പുതിയ റെക്കോർഡുകളാണ്. സമൂഹമാദ്ധ്യമങ്ങളിൽ അർജന്റീനയുടെ വിജയവും മെസിയുടെ കിരീടധാരണവും തരംഗമാവുകയാണ്. ഇതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലെെക്ക് നേടിയ ചിത്രമായി മെസിയുടെ പോസ്റ്റ് മാറി.
ലോകകപ്പ് നേട്ടമറിയിച്ച് മെസി പങ്കുവച്ച പോസ്റ്റാണ് ചരിത്രത്തില്‍ ഇടം നേടിയത്. ഇതിനോടകം 57 മില്ല്യണ്‍ ലൈക്കുകള്‍ നേടിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റുകളില്‍ ഏറ്റവുമധികം ലൈക്കുകള്‍ നേടുന്ന പോസ്റ്റായി മാറിയിരിക്കുകയാണ്.കൂടാതെ ഏറ്റവും വേഗത്തിൽ 50 മില്ല്യൺ ലെെക്ക് ലഭിച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് കൂടിയാണിത്.
ലോക ചാമ്പ്യന്മാര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. 'ഒരുപാട് തവണ ഞാന്‍ സ്വപ്നം കണ്ടു. ഞാന്‍ ഒരുപാട് ആഗ്രഹിച്ചു. എനിക്ക് വിശ്വസിക്കാനാവുന്നില്ല. എന്റെ കുടുംബത്തിനു നന്ദി. ഞങ്ങളില്‍ വിശ്വസിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി. അര്‍ജന്റീനക്കാര്‍ പോരാളികളാണെന്നും ഒരുമിച്ച് ശ്രമിച്ചാല്‍ ആഗ്രഹിക്കുന്നത് നേടുമെന്നും നമ്മള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. വ്യക്തി എന്നതിനു മുകളില്‍ ഈ സംഘത്തിന്റെ കരുത്താണ് ഒരുമിച്ചുള്ള സ്വപ്നത്തിലേക്ക് പൊരുതാന്‍ കരുത്തായത്. നമ്മള്‍ നേടിയിരിക്കുന്നു. വാമോസ് അര്‍ജന്റീന.' മെസി കുറിച്ചു.
ഏറ്റവും കൂടുതൽ ലെെക്ക് നേടിയിട്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റായ മുട്ടയുടെ ചിത്രത്തിന്റെ റെക്കോർഡാണ് മെസിയുടെ ചിത്രം മറികടന്നത്. 2019 ജനുവരി നാലിന് 'വേൾഡ് റെക്കോർഡ് എഗ്ഗ്' എന്ന അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത മുട്ടയുടെ ഫോട്ടോയാണ് ഇതുവരെ ഏറ്റവും കൂടുതൽ ലൈക്ക് നേടിയിരുന്നത്. 56,134,882 ലെക്കുകളാണ് ഇതുവരെ ഈ ചിത്രം നേടിയത്. എന്നാൽ മെസ്സി ഒരു ദിവസം മുമ്പ് പോസ്റ്റ് ചെയ്ത ഫോട്ടോ ഇതുവരെ 57,040,067 ലൈക്കുകൾ നേടി.
ലോകകപ്പിന് മുന്നോടിയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കുവച്ച, താനുമൊത്ത് ചെസ് കളിക്കുന്ന 41.9 മില്ല്യണ്‍ ലൈക്കുകളുള്ള ചിത്രത്തിന്റെ റെക്കോര്‍ഡ് മെസിയുടെ ചിത്രം തിരുത്തിയിരുന്നു.