yours-tomorrow

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഡിസംബർ 21 - 1197 ധനു 6 ബുധനാഴ്ച .പുലർന്ന ശേഷം 8 മണി 32 മിനിറ്റ് 44 സെക്കന്റ് വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം

അശ്വതി: തൊഴിലിനോട് ആത്മാർത്ഥത വർദ്ധിക്കും, മറ്റുള്ളവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാവും, തികഞ്ഞ ആത്മനിയന്ത്രണം പാലിക്കണം, സ്ഥാനമാറ്റം, താഴ്ത്തപ്പെടല്‍.

ഭരണി: സംഘടനാ തലത്തിൽ തിരിച്ചടികൾ വരാതെയും ഒറ്റപ്പെടാതെയും നോക്കണം, മേലുദ്യോഗസ്ഥരും ആയിട്ടുള്ള ബന്ധത്തിൽ സംഘർഷം വർദ്ധിക്കും, നിസ്സാര കാര്യങ്ങള്‍ക്ക് വാശി കാണിക്കും, രഹസ്യങ്ങള്‍ മറ്റുള്ളവരും ആയി പങ്കിടരുത്

കാര്‍ത്തിക: അഭിഭാഷകർക്ക് അമളികൾ പറ്റാതെ നോക്കണം, ദാമ്പത്യ പ്രശ്നങ്ങൾ രൂക്ഷമാകും, മനസ്സിന് സന്തോഷം ലഭിക്കുന്ന രീതിയല്‍ ഉള്ള കാര്യങ്ങള്‍ ചെയ്യുക.

രോഹിണി: തൊഴിലിനോട് ആത്മാർത്ഥത വർദ്ധിക്കും, മറ്റുള്ളവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാവും, ശത്രുക്കള്‍ നിഷ്‌‌പ്രഭരാകും, ജോലിസ്ഥലത്ത് വിജയം.

മകയിരം: ബന്ധു സമാഗമവും ബന്ധുക്കളോട് രമ്യതയും ഉണ്ടാകും, സാമ്പത്തിക പുരോഗതി കൈവരിക്കും, കച്ചവട താല്പര്യം വർദ്ധിപ്പിക്കാൻ സാധിക്കും, വിദേശ യാത്രയ്ക്ക് അനുകൂല സമയം, വിദേശത്ത് നിന്നും സഹായം.

തിരുവാതിര: കൂടുതൽ ഉത്തരവാദിത്വത്തോടെയും, ലക്ഷ്യ ബോധത്തോടെയും പ്രവർത്തിക്കാനാവും, തടസ്സപ്പെട്ടു കിടക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും, ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവത്തിക്കും, ധനപരമായി ഉയര്‍ച്ച.

പുണര്‍തം: എതിർപ്പുകളെയും വെല്ലുവിളികളെയും മറികടക്കാനാവും, തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാവും, സാമ്പത്തിക പുരോഗതി കൈവരിക്കും, വിശേഷമായ ആഹാരം ലഭിക്കും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം.

പൂയം: കുടുംബത്തിൽ നിന്നും ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും, വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ നടപ്പിലാകും, വാഹന ഭാഗ്യം, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും.

ആയില്യം: സമൂഹത്തിൽ ശ്രദ്ധിക്കപ്പെടും, മുടങ്ങിക്കിടന്ന ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും തിരികെ ലഭിക്കും, സര്‍ക്കാരില്‍നിന്നും നിന്നും അനുകൂലമായ നടപടി, ആത്മീയ ചിന്തകള്‍.

മകം: പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരം ലഭിക്കും. ആപത്കരമായ ഘട്ടങ്ങളെ അഭിമുഖീകരിച്ച് അതിൽ നിന്ന് രക്ഷ നേടാൻ കഴിയും, വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും, ദേവാലയ ദര്‍ശന യോഗം.

പൂരം: വിദ്യാർത്ഥികൾക്ക് ഉത്കണ്ഠ വർദ്ധിക്കാൻ ഇടയുള്ള സമയമാണ്. മനസ്സ് അസ്വസ്ഥമാകും. ബന്ധു മിത്രാദികൾ തമ്മിൽ അനാവശ്യ കാര്യത്തിനായി തർക്കങ്ങൾ ഉടലെടുക്കും, ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപമാനം, സുഖാനുഭവങ്ങള്‍ വിട്ടു വിട്ടു അനുഭവിക്കും.

ഉത്രം: വാഹന സംബന്ധമായ ദുരിതങ്ങൾക്ക് ഇടയായേക്കും, ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ വർദ്ധിക്കും, പുത്രനെ കൊണ്ട് മാനസീകമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും, ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും, ശാരീരിക അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്, രാത്രി യാത്ര ഒഴിവാക്കുക, ദുര്‍വാശി.

അത്തം: സന്താനത്തിന് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത തീർക്കേണ്ടി വരും, സ്ത്രീകൾക്ക് കർമ്മരംഗത്ത് അലസതയും മടിയും അനുഭവപ്പെടും, പല രംഗങ്ങളിൽ നിന്നും എതിർപ്പുകൾ ഉണ്ടാവും, ധന നഷ്ടമോ അധിക ചിലവോ വരും, മാതാപിതാക്കള്‍ക്ക് നേരിയ രോഗങ്ങള്‍.

ചിത്തിര: കുടുംബ പ്രശ്നങ്ങളാൽ മാനസിക സമ്മർദ്ദത്തിന് അടിമപ്പെട്ട് വിട്ടുവീഴ്ചകൾക്ക് തയ്യാറാവും, തൊഴിൽ സ്ഥലത്തുണ്ടാകുന്ന തർക്കങ്ങൾ വഷളാകാതെ നോക്കണം, ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം, ആരോഗ്യ പരിപാലനത്തില്‍‍ ശ്രദ്ധ ആവശ്യമാണ്.

വിശാഖം: കടക്കെണയിൽ നിന്ന് കരകയറുന്നതിന് ബന്ധുക്കളുടെ സഹായം തേടേണ്ടി വരും, അനാവശ്യമായി പണം ചെലവാകും, തെറ്റിദ്ധാരണകൾ വന്നു ഭവിക്കും, ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും, ഉപരിപഠനത്തിന് അനുകൂലമായ സമയം.

അനിഴം: വിദേശത്തുള്ളവരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും, മുൻകാലങ്ങളിൽ ചെയ്തിരുന്ന സൽപ്രവർത്തികളുടെ ഫലങ്ങൾ ലഭിക്കും, ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാകും, ഇഷ്ട ഭക്ഷണ ലബ്ദി, ധനനേട്ടം, സമ്മാനാദി ലാഭം.

കേട്ട: സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിക്കാം. കുടുംബസ്വത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്, വിദ്യാര്‍ത്ഥികള്‍ക്കും, ജോലിക്കായി കാത്തിരിക്കുന്നവര്‍ക്കും സമയം അനുകൂലം.

മൂലം: സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അവസരം ലഭ്യമാകും. മംഗള കാര്യങ്ങളില്‍ പങ്കെടുക്കും, വാഹന സുഖം, സുഖസൗകര്യങ്ങള്‍ ആനുഭവിക്കും, പരീക്ഷകളിലും ഇന്റര്‍വ്യൂകളിലും നേട്ടം കൈവരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാകും.

പൂരാടം: സമൂഹത്തില്‍ ഉന്നതരുടെ മധ്യസ്ഥതയിൽ വസ്തു തര്‍ക്കം പരിഹരിക്കാനാകും, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ ജോലികളില്‍ വ്യാപൃതരാകും, പുതിയ അവസരങ്ങള്‍, കലാമത്സരങ്ങളില്‍ വിജയവും അംഗീകാരവും, യാത്രാഗുണം.

ഉത്രാടം: അകന്നുനില്‍ക്കുന്നവര്‍ അടുക്കും. നഷ്ടപ്പെട്ട വസ്തു വകകള്‍ തിരികെ ലഭിക്കാനാകും. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകും, വീട്ടമ്മമാർക്ക് സന്തോഷം അനുഭവപ്പെടാൻ യോഗം, കൃഷിയില്‍ നിന്നും ധന ലാഭം,ധനലാഭം.

തിരുവോണം: മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, ശത്രുക്കളുടെ ഉപദ്രവം കുറയും, പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കുന്ന ദിവസം, ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും, ജോലിക്ക് പരിശ്രമിക്കുന്നവര്‍ക്ക് വിജയം നേടാനാകും.

അവിട്ടം: വരവിനേക്കാൾ ചെലവ് അധികരിക്കുമെങ്കിലും ആഗ്രഹങ്ങൾ സാധിക്കും, ശരീരസുഖം, ശുഭാപ്തി വിശ്വാസം എല്ലാകാര്യത്തിലും വച്ചു പുലര്‍ത്തും, സഹോദരങ്ങളുമായുള്ള ബന്ധങ്ങൾ ശിഥിലമാകാതെ നോക്കണം, വ്യക്തിപരമായി പലവിധ സൗഭാഗ്യങ്ങളും വന്നുചേരും.

ചതയം: ആത്മവിശ്വാസം വര്‍ദ്ധിക്കും. സുഖാനുഭവങ്ങള്‍ കൈവരും, സന്താന ഗുണമുണ്ടാകും, രോഗങ്ങള്‍ക്ക് ആശ്വാസം, പൊതുരംഗത്ത്‌ കൂടുതല്‍ ശ്രദ്ധ കാണിക്കും, കാര്ഷിക മേഖലയിലുള്ളവര്‍ക്ക് നേട്ടങ്ങള്‍ കൈവരും. ദൂരയാത്രകൾക്ക് യോഗമുണ്ട്.

പൂരുരുട്ടാതി: ആത്യാത്മികതയും ദൈവാധീനവും ഉണ്ടാകും, ആകര്‍ഷകത്വം എല്ലായിടത്തും നിഴലിച്ചു നില്‍ക്കും, നാനാവഴികളിലൂടെ സഹായം, ഭര്‍തൃഗുണം, വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്നവർക്ക് പുരോഗതി, ശത്രുക്കളെ പരാജയപ്പെടുത്തും, ജീവിതത്തില്‍ പലവിധത്തിലും ഉള്ള നേട്ടങ്ങള്‍.

ഉത്രട്ടാതി: സ്വധീനശക്തി വർദ്ധിക്കും, അന്യ ദേശവാസം ഗുണം ചെയ്യും, ഭര്‍തൃസ്നേഹം വര്‍ദ്ധിക്കും. സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പ്രകടിപ്പിക്കും, പ്രശംസയും അംഗീകാരവും, കുടുബസുഖവും സമാധാനവും ഉണ്ടാകും, ഇഷ്ടഭക്ഷണ ലബ്ധി, ശത്രുക്കളെ പരാജയപ്പെടുത്തും.

രേവതി: സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും, തൊഴില്‍ പരമായി ഉയര്‍ച്ചയുണ്ടാകും, മാതാവിന് രോഗശാന്തി,സമ്മാനങ്ങള്‍ കിട്ടും,ബാദ്ധ്യതകള്‍ക്ക് ശമനം, ആഗ്രഹസാഫല്ല്യം നേടും, ബിസിനസ്സില്‍ നേട്ടങ്ങള്‍ കൈവരും, രാഷ്ട്രീയ വിജയം, വീടിനോട് പ്രത്യേക താല്പ്പര്യം.