byjus

ന്യൂഡൽഹി: എഡ്യൂടെക്ക് ആപ്ളിക്കേഷൻ ബൈജൂസിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ രംഗത്ത്. ബൈജൂസിന്റെ പ്രവർത്തനത്തിലെ പ്രശ്‌നങ്ങളാണ് കമ്മീഷൻ പരാമർശിച്ചത്. കുട്ടികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും ഫോൺനമ്പർ വാങ്ങിയ ശേഷം ബൈജൂസ് അവരെ നിരന്തരം പിന്തുടരുകയും അവരുടെ ഭാവി നശിപ്പിക്കുമെന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്ന് തങ്ങൾ മനസിലാക്കിയതായാണ് കമ്മീഷൻ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ റിപ്പോർട്ട് തയ്യാറാക്കി വേണമെങ്കിൽ കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

ഇത്തരത്തിൽ നിരവധി പരാതികൾ കമ്മീഷനടക്കം വരുന്നുണ്ടെന്നാണ് വിവരം. 2005 ബാലാവകാശ നിയമത്തിലെ 13,14 വകുപ്പനുസരിച്ച് മാതാപിതാക്കളെയോ കുട്ടികളെയോ വായ്‌പാ അധിഷ്‌ഠിത കരാറിൽ ഉൾപ്പെടുത്തുകയോ അവരെ ചൂഷണം ചെയ്യുകയോ ചെയ്യുന്നത് കുട്ടികളുടെ ക്ഷേമത്തിനെതിരാണെന്ന് മുൻപ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. എഡ്യുടെക് കമ്പനിയായി ബൈജൂസിനെ അംഗീകരിച്ച എല്ലാ രേഖകളും ഹാജരാക്കാൻ കമ്മീഷൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

We came to know how Byju's buying phone numbers of children & their parents, rigorously following them & threatening them that their future will be ruined. They're targeting first-generation learners. We'll initiate action & if need be will make report & write to govt:NCPCR Chief pic.twitter.com/MEpOf7PRbx

— ANI (@ANI) December 20, 2022