jammu

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിലെ മുൻജ് മാർഗ് മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ തീവ്രവാദികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഷോപിയാൻ സ്വദേശി ലത്തീഫ് ലോൺ, അനന്ത്‌നാഗ് സ്വഗേശി ഉമർ നസീർ എന്നിവരെ തിരിച്ചറിഞ്ഞു.

കശ്മീരി പണ്ഡിറ്റ് പുരാണ കൃഷ്ണ ഭട്ടിന്റെ കൊലപാതകത്തിൽ ലത്തീഫ് ലോണിനും നേപ്പാളിലെ ബഹാദൂർ ഥാപ്പയുടെ കൊലപാതകത്തിൽ ഉമർ നസീറിനും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭീകരരുടെ കൈയിൽ നിന്ന് എ.കെ 47 തോക്കും രണ്ട് പിസ്റ്റളുകളും പൊലീസ് കണ്ടെത്തി.