
കോട്ടയം: മീനച്ചിലാറിന്റെ കെെവഴിയായ പന്നകം തോട്ടിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്‌മൽ (21), വർക്കല സ്വദേശി വജൻ (21) എന്നിവരാണ് മരിച്ചത്.ഇവർ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു.
കൊല്ലം ട്രാവൻകൂർ നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും. സുഹൃത്തുക്കളായ നാലംഗ സംഘം കുളിക്കാൻ ഇറങ്ങിയപ്പോളാണ് അപകടം ഉണ്ടായത്. പാദുവയിൽ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇവർ. അവശനിലയിൽ ആശുപത്രിയിൽ എത്തിച്ച ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.