saudi

റിയാദ്: സൗദി അറേബ്യയിൽ കാറിന് തീയിട്ട് ഡ്രെെവറെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ജിദ്ദ പൊലീസ് അറിയിച്ചു. സൗദി പൗരനാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട യുവാവും പിടിയിലായ സൗദി പൗരനും തമ്മിൽ നേരത്തെ തന്നെ ചില തർക്കങ്ങളുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പിന്നീട് ഇയാളെ പ്രോസിക്യൂഷൻ കെെമാറിയതായും പൊലീസ് പറഞ്ഞു.