hooda

ജയ്പൂർ: രഞ‍്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയിലെ മത്സരത്തിൽ രാജസ്ഥാനെതിരെ ആദ്യദിനം തുടക്കത്തിൽ കിട്ടിയ മൈൽക്കൈ നഷ്ടമാക്കി കേരളം. ഒരുഘട്ടത്തിൽ രാജസ്ഥാനെ 105/4 എന്ന നിലയിൽ പ്രതിസന്ധിയിൽ ആക്കാൻ കേരളത്തിന് ആയെങ്കിലും സെഞ്ച്വറിയുമായി കളം നിറഞ്ഞ ദീപക് ഹൂഡ (133)​ രാജസ്ഥാന്റെ രക്ഷകനാവുകയായിരുന്നു. സ്റ്റമ്പെടുക്കുമ്പോൾ 310/5 എന്ന നിലയിലാണ് രാജസ്ഥാൻ. 187 പന്ത് നേരിട്ട് 14 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് ഗഹൂഡയുടെ ഇന്നിംഗ്സ്