payasam

തിരുവനന്തപുരം:ലോകകപ്പ് ഫൈനൽ നടന്ന ഞായറാഴ്ച പത്മനാഭസ്വാമി ക്ഷേത്രത്തിൽ അർജന്റീന ക്യാ‌പ്‌റ്റൻ ലയണൽ മെസിയുടെ പേരിൽ പാൽപ്പായസം വഴിപാടായി നേർന്ന് പത്മനാഭ ഭക്തനായ സിമാറ്റ് ജീവനക്കാരൻ ഹരീഷ് കൃഷ്ണൻ. മെസിയുടെ ജനനത്തീയതി നോക്കി നക്ഷത്രം കണക്കാക്കിയാണ് രോഹിണി നാളിൽ മെസിയുടെ പേരിൽ പാൽപ്പായസം നേർന്നത്. ശബരിമലയിലും ഹരീഷ് കൃഷ്ണൻ വഴിപാട് നേർന്നിരുന്നു. ഫുട്ബാളിന്റെയും മെസിയുടെയും കടുത്ത ആരാധകനാണ് പാളയം പഞ്ചാപുര സ്വദേശിയായ ഹരീഷ് കൃഷ്ണൻ. തന്റേതടക്കമുള്ള ആരാധകരുടെ പ്രാർത്ഥനയുടെ കൂടി ഫലമാണ് അർജന്റീനയുടെ ലോകകപ്പ് വിജയമെന്ന് ഹരീഷ് കരുതുന്നു.