
മനാമ: ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ ബഹ്‌റൈനില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയ 75 വാഹനങ്ങള്‍ പിടിച്ചെടുത്തു. അനുവദനീയമായതിലും ഉയര്‍ന്ന വേഗതയിലുള്ള ഡ്രൈവിങ്, വാഹനങ്ങളുടെ ഘോഷയാത്ര, വാഹനങ്ങള്‍ കൊണ്ടുള്ള ശബ്ദ മലിനീകരണം എന്നിവയും ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന മറ്റ് നിയമ ലംഘനങ്ങളും നടത്തിയ ഉടമകളുടെ വാഹനങ്ങളാണ് പിടിച്ചെടുത്തത്.
ഇവര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്ന് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കണമെന്നും നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.