
ന്യൂഡൽഹി: രണ്ടാംഘട്ട സമര പ്രഖ്യാപനത്തിനൊരുങ്ങി കർഷക സംഘടനകൾ. ഒന്നാംഘട്ട സമരത്തിൽ സർക്കാർ അംഗീകരിക്കാത്ത ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയാണ് രണ്ടാംഘട്ട സമരം.
ശനിയാഴ്ച കർണാലിൽ വച്ച് സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ചേരും. 17 സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക സംഘടനകൾ യോഗത്തിൽ പങ്കെടുക്കും. ജനുവരി 26ന് നടത്താൻ തീരുമാനിച്ച പ്രക്ഷോഭത്തിന്റെ സമര രീതി യോഗത്തിൽ പ്രഖ്യാപിക്കും. അടുത്ത സമ്മേളനത്തിൽ പാർലമെന്റിലേയ്ക്ക് കിസാൻ മാർച്ച് നടത്താനും ആലോചനയുണ്ട്. പഞ്ചാബിലും ഹരിയാനയിലും സർക്കാരുകൾക്കെതിരെ പ്രതിഷേധ പരിപാടികളും പ്രഖ്യാപിക്കും.