
പത്തനംതിട്ട: മാതൃസഹോദരൻ നിര്യാതനായതിനെ തുടർന്ന് ശബരിമല മേൽശാന്തി പൂജാ കർമ്മങ്ങളിൽ നിന്ന് വിട്ടുനിൽക്കും. മേൽശാന്തി ജയരാമൻനമ്പൂതിരിയുടെ അമ്മയുടെ സഹോദരൻ തൃശ്ശൂർ പെരിങ്ങോട്ട്കര കിഴക്കേ ചെറുമുക്ക് മനയ്ക്കൽ സി കെ ജി നമ്പൂതിരിയാണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്.
പുല ഉണ്ടായതിനെ തുടർന്ന് മേൽശാന്തി ജയരാമൻനമ്പൂതിരി പത്ത് ദിവസത്തേക്ക് സന്നിധാനത്ത് ശബരിമല ഗസ്റ്റ് ഹൗസിലേയ്ക്ക് താമസം മാറി. പകരം പൂജാ കർമ്മങ്ങളുടെ ചുമതല തന്ത്രി കണ്ഠരര് രാജീവർ ഏറ്റെടുത്തു.