
കൈകളിലേയ്ക്ക് നോക്കി നിങ്ങളുടെ ഭാവി പ്രവചിക്കാൻ ഹസ്തരേഖാ ശാസ്ത്രത്തിലൂടെ സാധിക്കും. അതിനാൽ തന്നെ ആയുസ്, വിവാഹം, പ്രണയം, ജോലി എന്നിവയെപ്പറ്റിയെല്ലാം പ്രവചിക്കാൻ ഹസ്തരേഖാ ശാസ്ത്രത്തിന് കഴിയും. കൈകളിലെ രേഖകൾ നോക്കി പ്രണയ വിവാഹമാണോ എന്ന് എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം.

തള്ളവിരലിന്റെ ഭാഗത്തുനിന്ന് താഴേക്ക് നീളുന്നതാണ് ആയുർരേഖ. ചെറുവിരലിൽ നിന്ന് ചൂണ്ടുവിരലിന്റെ ഭാഗത്തേയ്ക്ക് നീളുന്ന രേഖയാണ് പ്രണയരേഖ. കൈപ്പത്തിയുടെ മധ്യത്തിലൂടെ കടന്നുപോകുന്ന രേഖയാണ് ബുദ്ധിരേഖ. പ്രണയ രേഖയ്ക്കും ചെറുവിരലിനും ഇടയിലുള്ള രേഖയാണ് വിവാഹ രേഖ. ദാമ്പത്യ കാര്യങ്ങള്‍, പ്രണയം, വിവാഹം തുടങ്ങിയവയെ നിര്‍ണയിക്കുന്നത് ഈ രേഖയാണ്.
ഹൃദയരേഖയും വിവാഹരേഖയും തമ്മിൽ അകലം കൂടുതലാണെങ്കിൽ ഇവരുടെ വിവാഹം ഇരുപതുകളിൽ തന്നെ കഴിയാൻ സാദ്ധ്യതയുണ്ട്. ആരെ വിവാഹം കഴിക്കണമെന്ന് ഇവർ സ്വയം കണ്ടെത്തും. വിവാഹരേഖ തൃശൂലത്തിന്റെ ആകൃതിയിലാണെങ്കിൽ അത് ശുഭസൂചനയാണ്. ഇവരുടേതും പ്രണയ വിവാഹമായിരിക്കും. എന്നാൽ വിവാഹ രേഖ ഹൃദയരേഖയെ കുറുകെ മുറിച്ച് പോകുന്നത് നല്ല സൂചനയല്ല.