
ക്രിസ്‌മസ്, ന്യൂ ഇയർ സമയത്ത് ഏറ്റവും കൂടുതൽ വിറ്റുപോകുന്നവയാണ് കേക്കും വൈനും. ഇവ രണ്ടുമില്ലാതെ എന്ത് ക്രിസ്‌മസ് ആഘോഷം അല്ലേ? മുന്തിരി ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈൻ ആകും നമ്മളിൽ കൂടുതൽപ്പേരും കുടിച്ചിട്ടുള്ളതും കുടിക്കുന്നതും. എന്നാൽ ഇത്തവണ ഇതൊന്ന് മാറ്റിപ്പിടിച്ച് വ്യത്യസ്ത രുചിയിലെ വൈൻ പരീക്ഷിച്ചാലോ? വീട്ടിൽ പാളയംകോടൻ പഴം ഇരിപ്പുണ്ടെങ്കിൽ ഒറ്റ രാത്രികൊണ്ട് അടിപൊളിയൊരു വൈൻ ഉണ്ടാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം രണ്ട് ലിറ്റർ വെള്ളം തിളപ്പിക്കണം. ഇത് തണുക്കാൻ വച്ചശേഷം വറ്റൽമുളക്, ഏലയ്ക്ക, ഗ്രാംപൂ, കറുവപ്പട്ട, ഇഞ്ചി എന്നിവ ചതച്ച് എടുക്കണം. അടുത്തതായി പഴം തൊലി കളഞ്ഞ് ചതച്ചെടുക്കാം. ശേഷം വൃത്തിയുള്ള കുപ്പിയിൽ പഴം, പഞ്ചസാര, മസാല ചതച്ചത്, യീസ്റ്റ് എന്നിവ ഇട്ടുവയ്ക്കണം. ഇതിലേയ്ക്ക് തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത് നന്നായി ഇളക്കി അടച്ചുവയ്ക്കാം. ഇങ്ങനെ ഒരു രാത്രി മുഴുവൻ വയ്ക്കണം. അടുത്ത ദിവസം അരിച്ചെടുത്ത് ഉപയോഗിക്കാം. പാളയംകോടൻ വൈൻ തയ്യാർ.