vibitha-babu

പത്തനംതിട്ട: മഹിളാകോൺഗ്രസ് നേതാവ് അഡ്വ. വിബിത ബാബു പതിനാല് ലക്ഷത്തിലധികം രൂപ വാങ്ങി കബളിപ്പിച്ചെന്ന് പരാതി. പ്രവാസി മലയാളിയായ കോട്ടയം കടുത്തുരുത്തി സ്വദേശി സെബാസ്റ്റ്യനാണ് നേതാവിനെതിരെ തിരുവല്ല പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.


എറണാകുളത്തെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് നേതാവിനെ പരിചയപ്പെട്ടത്. പിന്നീട് സൗഹൃദത്തിലാകുകയും, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സാമ്പത്തിക സഹായം ചോദിക്കുകയും ചെയ്തു. തുടർന്ന് താൻ വിബിതയുടെയും പിതാവിന്റെയും പേരിൽ 14.16 ലക്ഷം രൂപ നൽകിയെന്നും ഇത് തിരികെ തന്നില്ലെന്നുമാണ് പരാതിക്കാരന്റെ ആരോപണം.

എഴുപത്തിയഞ്ചുകാരനായ സെബാസ്റ്റ്യൻ കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ സെബാസ്റ്റ്യനെതിരെ നേതാവും പരാതി നൽകിയിട്ടുണ്ട്. പരാതി നൽകാൻ പോകുന്നതിന് മുമ്പ് ഇയാൾ ഓഫീസിൽ വന്ന് മോശമായി പെരുമാറിയെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് വിബിത പരാതി നൽകിയത്. തനിക്ക് വഴങ്ങിയില്ലെങ്കിൽ പരാതി നൽകുമെന്ന് വയോധികൻ ഭീഷണിപ്പെടുത്തിയെന്നും നേതാവ് ആരോപിക്കുന്നു.