health-ministery

ന്യൂഡൽഹി: കൊവിഡ് മഹാമാരി അവസാനിച്ചിട്ടിലെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. എത്രയും വേഗം രാജ്യത്തെ ജനങ്ങൾ വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നൽകി. രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതലയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൊവിഡ് ജാഗ്രത പാലിക്കുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് പോസി‌റ്റീവ് സാമ്പിളുകൾ എത്രയും വേഗം ഇൻസാകോഗ് ലാബിലേക്ക് അയച്ചുതരേണ്ടതാണെന്നും കേന്ദ്രം പുറത്തിറക്കിയ നിർദേശത്തിൽ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Delhi | Union Health Minister Mansukh Mandaviya chairs a meeting with health officials over the #COVID19 situation pic.twitter.com/qrD4EyczUO

— ANI (@ANI) December 21, 2022

ചൈനയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. ജപ്പാൻ, അമേരിക്ക, ബ്രസീൽ, കൊറിയ എന്നീ രാജ്യങ്ങളിലും കൊവിഡ് കേസുകൾ അധികരിച്ചിട്ടുണ്ട്.