
ജലോപരിതലത്തിലേക്ക് ഉയർന്ന് ചാടി ഡ്രോണിനെ അകത്താക്കുന്ന ചീങ്കണ്ണിയുടെ വീഡിയോ വൈറലായി. ജലാശയത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന ചീങ്കണ്ണിയെ ചിത്രീകരിക്കുന്നതിനായി താഴ്ന്ന് പറന്ന ഡ്രോണിനെയാണ് അകത്താക്കിയത്. ഡ്രോൺ താഴ്ന്ന് പറക്കുന്നത് കണ്ട് അത് ഒരു ഇരയാണെന്ന് കരുതിയാണ് ചീങ്കണ്ണി ജലോപരിതലത്തിലേക്ക് വന്നത്. ചീങ്കണ്ണിയെ കണ്ടതും ഡ്രോൺ പറത്തുന്നയാൾ അത് കുറച്ചുകൂടി താഴ്ത്തി പറത്തുകയായിരുന്നു.
Using drones to capture wildlife video footage. 🐊😮 pic.twitter.com/RCdzhTcGSf
— H0W_THlNGS_W0RK (@HowThingsWork_) December 19, 2022
പരിചയസമ്പന്നനായ ഒരു ഫുട്‌ബോൾ ഗോൾകീപ്പറെപ്പോലെയാണ് ചീങ്കണ്ണി ചാടിയത്. ഡ്രോണിനെ തട്ടിയെടുക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നു. ദശലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്.