
കന്നട സിനിമയിൽ ശ്രദ്ധേയനായ സിദ്ദിഖ് സാമൻ നായകനാവുന്ന ആരോമലിന്റെ ആദ്യത്ത പ്രണയം പ്രദർശനത്തിന് . നാട്ടിൻപുറത്തെ ഒരു ചെറുപ്പക്കാരനായ ആരോമലിന്റെ ജീവിതത്തിലുണ്ടാവുന്ന രസകരമായ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രം മുബീൻ റൗഫ് സംവിധാനം ചെയ്യുന്നു. അമാന ശ്രീനി, സലിം കുമാർ, വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെൽബിൻ, രവി എന്നിവരാണ് മറ്റു താരങ്ങൾ. രചന മിർഷാദ് കയ്പമംഗലം, ഛായാഗ്രഹണം എൽദോ ഐസക്. എഡിറ്റിംഗ്: അമരീഷ് നൗഷാദ്. ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. പി.ആർ.ഒ അജയ് തുണ്ടത്തിൽ.