astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

(2022 ഡിസംബർ 22 - 1197 ധനു 7. വ്യാഴാഴ്ച. പുലർന്ന ശേഷം 6 മണി 32 മിനിറ്റ് 26 സെക്കന്റ് വരെ അനിഴം നക്ഷത്രം ശേഷം കേട്ട നക്ഷത്രം)

അശ്വതി: തന്റേതല്ലാത്ത കുറ്റങ്ങൾക്ക് ശിക്ഷയനുഭവിക്കേണ്ടി വരും, ഉദ്യോഗ നഷ്ടം, തസ്കര ശല്യം, ദാമ്പത്യ വിഷമതകള്‍, കുടുംബ സുഖക്കുറവ്.

ഭരണി: പാരമ്പര്യ സ്വത്ത് സംബന്ധിച്ച് തർക്കങ്ങൾ, ധനനഷ്ടം ഉണ്ടാകും, ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും.

കാര്‍ത്തിക: ശത്രുഭീതി, സ്ഥാനനഷ്ടം, ധനനഷ്ടം, ബുദ്ധിമുട്ടുകള്‍, സഹോദരങ്ങൾ മുഖേന മനഃക്ലേശം, വാഹനങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുക, രാത്രിയാത്ര ഒഴിവാക്കുക.

രോഹിണി: സാമ്പത്തിക ചെലവുകൾ, സ്വസ്ഥതക്കുറവ്, ആരോപണങ്ങള്‍, ദാമ്പത്യ ജീവിതത്തില്‍ ഭിന്നതകള്‍. കളത്ര ദുരിതം, രോഗങ്ങൾ മൂലം കഷ്ടപ്പാട്.

മകയിരം: ഭൂമിതർക്കം, കുടുംബ കലഹം, മനഃപ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍, അവിചാരിത തടസങ്ങള്‍.

തിരുവാതിര: വാഗ്ദ്ധാനങ്ങൾ പാലിക്കും, ദു:ശ്ശീലങ്ങൾ ഒഴിവാക്കും. സ്ഥലമാറ്റം, പല രീതിയിലും ഉയര്‍ച്ചയുണ്ടാകും.

പുണര്‍തം: പദ്ധതികളിൽ വിജയം, ഗൃഹ നിർമ്മാണം ആരംഭിക്കും, വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും, മെച്ചപ്പെട്ട അവസരം ലഭിക്കും.

പൂയം: ജനങ്ങളുടെ അംഗീകാരം നേടും. സാമ്പത്തിക പുരോഗതി. പുരോഗതി വന്നുചേരും, ജീവിതപങ്കാളിക്ക് ജോലിയില്‍ ഉയര്‍ച്ച.

ആയില്യം: കടം കൊടുത്ത പണം തിരികെ കിട്ടും, വിദ്യാവിജയം, കുടുംബത്തില്‍ ഐശ്വര്യം, കര്‍മ്മരംഗത്ത് പുരോഗതി.

മകം: സമ്പൽ സമൃദ്ധിയും പുരോഗതിയും, തൊഴില്‍പരമായി അനുകൂലസമയം, പലവിധത്തില്‍ സാമ്പത്തിക നേട്ടം.

പൂരം: പുതിയ അവസരങ്ങൾ ലഭിക്കും. സ്വദേശത്ത് തിരികെ വരാൻ സാദ്ധ്യത, ബന്ധുക്കള്‍ ഒരുമിക്കും, മാനസിക സംതൃപ്തി ലഭിക്കും.

ഉത്രം: വൈദ്യസഹായം വേണ്ടിവരും, യാത്രാക്ലേശം, കര്‍മ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം, ദമ്പതികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം.

അത്തം: ലഹരി ഉപയോഗം മൂലം പ്രശ്നങ്ങൾ, സഹപ്രവര്‍ത്തകര്‍ ചതിക്കാന്‍ സാദ്ധ്യത, പൊതുജനങ്ങളുമായി കലഹിക്കും.

ചിത്തിര: ധനനഷ്ടം, അലസതയും മടിയും, പലവിധ പ്രശ്‌നങ്ങളുണ്ടാകും, കര്‍മ്മ മേഖലയില്‍ അശ്രദ്ധ.

ചോതി: മേലുദ്യോഗസ്ഥരുടെ അപ്രീതി, ഉദരരോഗം, മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും, ജാമ്യം നില്‍ക്കരുത്.

വിശാഖം: വ്യവഹാര പരാജയം, അലച്ചിലും ദുരിതവും, സ്ത്രീകളുമായി കലഹം, ധനമിടപാടുകളില്‍ ജാഗ്രത പാലിക്കണം.

അനിഴം: അന്യരുടെ സഹായത്താൽ കാര്യ വിജയം, കുടുംബസുഖം. ജനപ്രീതിയും പ്രശംസയും നേടും, സുഹൃത്തുക്കളുമായി വിനോദ യാത്ര.

കേട്ട: ഇലകട്രോണിക്സ് രംഗത്തുള്ളവർക്ക് നേട്ടങ്ങൾ. സാമ്പത്തിക നേട്ടം, പ്രയാസമെന്ന് തോന്നുന്നവ ലളിതമായി പരിഹരിക്കും.

മൂലം: ഗൃഹനിർമ്മാണം പൂർത്തിയാക്കാൻ സഹായ വാഗ്ദ്ധാനം ലഭിക്കും, കാര്യങ്ങള്‍ നിഷ്പ്രയാസം സാദ്ധ്യമാകും, നൂതന ഗൃഹം വാങ്ങും.

പൂരാടം: കുടുംബസമാധാനം തിരികെ ലഭിക്കും, ബിസിനസിൽ ലാഭം, മാതാപിതാക്കളെ സംരക്ഷിക്കും, ദൂരയാത്രകളില്‍ കൂടി നേട്ടം.

ഉത്രാടം: ഇഷ്ട സ്ഥലത്തേക്ക് സ്ഥലം മാറ്റം, ധനലഭ്യത, സന്താനങ്ങള്‍ മുഖേന സന്തോഷം, തൊഴില്‍ ലബ്ധി.

തിരുവോണം: ആഘോഷങ്ങളിൽ പങ്കെടുക്കും, അവസരങ്ങൾ പ്രയോജനപ്പെടുത്തും, പ്രതിബന്ധങ്ങളെ അതിജീവിക്കും, ലക്ഷ്യങ്ങള്‍ നേടിയെടുക്കും.

അവിട്ടം: സ്വസ്ഥതയും സമാധാനവും ലഭിക്കും, അപവാദങ്ങളെ അതിജീവിക്കും, ജീവിത മാര്‍ഗങ്ങള്‍ കണ്ടെത്തും, വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും.

ചതയം: ധനലാഭം.പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും, കാര്യങ്ങള്‍ ഉദ്ദേശിച്ച തരത്തില്‍ മുന്നോട്ടു നീക്കും, ആത്മവിശ്വാസം വര്‍ദ്ധിക്കും.

പൂരുരുട്ടാതി: കഠിനമായി പ്രവർത്തിക്കും, മന:സന്തോഷം. ബന്ധുക്കൾ സഹായിക്കും, അംഗീകാരവും പ്രശസ്തിയും.

ഉത്രട്ടാതി: മേലധികാരികളുടെ അംഗീകാരം. മന:സംതൃപ്തി, ദാമ്പത്യ വിജയം, വിദേശ യാത്രയ്ക്കുള്ള അവസരം, ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം.

രേവതി: ചതിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, സ്വന്തം പ്രയത്നത്തിലൂടെ ഉയര്‍ച്ചയും പുരോഗതിയും, വാഹനങ്ങൾക്ക് അറ്റകുറ്റപ്പണികൾ, സ്ഥാനചലനം.