rahul

ധാക്ക: ഇന്ത്യ-ബംഗ്ളാദേശ് ക്രിക്കറ്റ് ടെസ്‌റ്റ് പരമ്പരയ്‌ക്കിടെ വീണ്ടും പരിക്കിന്റെ കളി. രണ്ടാമത് ടെസ്റ്റിന് മുന്നോടിയായുള‌ള പരിശീലനത്തിനിടെ നായകൻ രാഹുലിനാണ് പരിക്കേറ്റത്. രാഹുലിന് കൈയ്‌ക്കാണ് പരിക്കെന്ന് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം രാത്തോർ അറിയിച്ചു. രാഹുലിനെ നിലവിൽ ടീം ഡോക്‌ടർ പരിശോധിക്കുകയാണെന്നാണ് വിവരം. രാഹുലിന്റെ പരിക്ക് എന്നാൽ ഗുരുതരമല്ലെന്നാണ് സൂചന.

ഏകദിന പരമ്പരയ്‌ക്കിടെ രോഹിത്ത് ശർമ്മയ്‌ക്ക് പരിക്കേറ്റതിനെ തുടർന്നാണ് ടെസ്‌റ്റിൽ രാഹുൽ നായകനായത്. പരിശീലനത്തിനൊടുവിലാണ് രാഹുലിന് പരിക്കേറ്റത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തെത്തണമെങ്കിൽ ഇന്ത്യയ്‌ക്ക് ഈ മത്സരത്തിൽ വിജയിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനിടെയാണ് രാഹുലിന് പരിക്കേറ്റത്. നാളെയാണ് രണ്ടാം ടെസ്‌റ്റ് ആരംഭിക്കേണ്ടത്. രാഹുലിന് കളിക്കാനായില്ലെങ്കിൽ ഉപനായകനായ മുതിർന്നതാരം ചേതേശ്വർ പുജാരയാകും ഇന്ത്യയെ നയിക്കുക. മൂന്ന് മത്സരങ്ങളുള‌ള പരമ്പരയിൽ നിലവിൽ ഇന്ത്യ 1-0ന് മുന്നിലാണ്.