അമിത വില ഈടാക്കിയാൽ എന്ത് ചെയ്യും, അവകാശങ്ങൾക്ക് ആര് സംരക്ഷണം നല്കും, കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് എന്താണ്? ഉപഭോക്താക്കളുടെ അവകാശങ്ങൽ സംരക്ഷിക്കുന്നതിനാണ് ഉപഭോക്തൃ സംരക്ഷണ നിയമം ഊന്നൽ നല്കുന്നത്. ഉപഭോക്താവിന്റെ താല്‍പര്യങ്ങൾ ന്യായമായും കൃത്യമായും പരിഗണിക്കുന്നതിനും വേണ്ടി ഉപഭോക്തൃ തർക്കപരിഹാര ഏജൻസികൾ സ്ഥാപിക്കുകയും പിന്നീട് അവയുടെ നടപടികൾ ക്രമീകരിക്കുകയും ചെയ്തിരിക്കുന്നത് 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലൂടെയാണ്. ഈ നിയമപ്രകാരം,, പണം നല്കി സാധനമോ അതുപോലെ സേവനേെങ്ങളാ കൈപ്പറ്റുന്ന ഏതൊരാളും കൺസ്യൂമറാണ്. പണം കൊടുത്ത് സാധനങ്ങൾ പർച്ചേസ് ചെയ്യുന്നവരും പണം നല്കാമെന്ന് വാഗ്ദാനം നൽകി സാധനങ്ങൾ വാങ്ങുന്നവരും , കുറച്ച് പണം കൊടുത്ത് സാധനം വാങ്ങുന്നവരുമെല്ലാം ഉപഭോക്താക്കളാണ്. ഈ വിനിമയത്തിൽ പരസ്പര ബന്ധം വലിയ ആഴത്തിലുളളതാണ്. നിയമം മൂന്നു തലങ്ങളിലും ആക്ടിവാണ് . ദേശീയം, സംസ്ഥാനം, ജില്ല തലങ്ങളിൽ ക്വാസി ജുഡീഷ്യറി അധികാരങ്ങളോടെയുള്ള സംവിധാനമാണ് ഉപഭോക്തൃ സംരക്ഷണത്തിനായി ഈ ആക്ട് വിഭാവനം ചെയ്യുന്നത്. നാഷനൽ കമ്മിഷൻ, സ്റ്റേറ്റ് കമ്മിഷൻ, ഡിസ്ട്രിക്ട് കമ്മിഷനുമുണ്ട്. ഈ നിയമത്തിന്റെ പരിധിയിൽ സർക്കാർ പ്രത്യേകമായി ഒഴിവാക്കി കൊടുത്തിട്ടില്ലാത്ത എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും വരും,. സ്വകാര്യ, പൊതുമേഖലാ, അതുപോലെ സഹകരണ മേഖലകളിലെ എല്ലാ സേവനങ്ങളും ഉത്പന്നങ്ങളും കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിന്റ പരിധിയിൽ വരും.
നിയമം നല്കുന്ന സംരക്ഷണങ്ങൽ
1. സാധനങ്ങളിലെ കുറവുകൾ പരിഹരിക്കൽ
2, സാധനങ്ങൾ മാറ്റിത്തരിക
3. കൊടുത്ത പണം തിരികെ ലഭിക്കും
4. അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം
5. സേവനങ്ങളുടെ കുറവ് പരിഹരിക്കുക
