
തിരുവനന്തപുരം : രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം ബി .എഫ് 7 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിലും കൂടുതൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പനി, ജലദോഷം, തൊണ്ട വേദന എന്നിവ ബാധിച്ചാൽ അവഗരണിക്കരുതെന്നും കൊവിഡ് ലക്ഷണങ്ങളുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു,
രാജ്യത്ത് മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഗുജറാത്തിൽ രണ്ടുപേർക്കും ഒഡിഷയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ 61കാരിയും രോഗബാധിതരിൽപ്പെടുന്നു. കൊവിഡ് വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ യാത്രക്കാർക്കുള്ള പരിശോധന പുനരാരംഭിച്ചിട്ടുണ്ട്.