rahul

ചണ്ഡിഗഡ്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഇപ്പോഴും പുരോഗമിക്കുകയാണ്. ഹരിയാനയിലാണ് യാത്ര ഇപ്പോൾ എത്തി നിൽക്കുന്നത്. ഇതിനിടെ യാത്രയ്‌ക്കിടയിലെ പൊതുചടങ്ങിൽ സെൽഫിയെടുക്കാൻ ശ്രമിച്ച അണികളോട് വേദിയിൽ വച്ച് ദേഷ്യപ്പെട്ട് കൈ തട്ടിമാറ്റി രാഹുൽ ഗാന്ധി. പരിപാടിയ്‌ക്ക് ശേഷം വേദിയിലെ വലിയ തിരക്കിനിടയിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. രാഹുലിന്റെ പ്രവൃത്തിക്കെതിരെ കടുത്ത വിമർശനമാണ് ബിജെപി നേതാക്കൾ ഉയർത്തുന്നത്.

ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രാഹുലിന്റെ വീഡിയോ പങ്കുവച്ച് ട്വി‌റ്ററിൽ കടുത്ത വിമർശനം ഉയർത്തി. 'പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ എങ്ങനെവേണമെന്ന കാര്യത്തിൽ രാഹുൽ ഗാന്ധി ഇനിയുമേറെ പഠിക്കാനുണ്ട്." എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്ന് നടന്ന ചടങ്ങാണെന്ന് വീഡിയോയിൽ സൂചനയില്ല. എന്നാൽ രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയുടെ പര്യടനത്തിനിടെയയാരുന്നു സംഭവം എന്നാണ് കരുതപ്പെടുന്നത്.

ഇതിനിടെ ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ യാത്ര മാറ്റിവയ്‌ക്കണമെന്ന് കേന്ദ്ര സർക്കാർ കോൺഗ്രസ് നേതാക്കൾക്ക് കത്തയച്ചിരുന്നു. രാഹുൽ ഗാന്ധിയ്‌ക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനുമാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കത്തയച്ചത്.

Rahul Gandhi needs lessons in how to conduct himself in public. pic.twitter.com/iDnPTM4iTO

— Amit Malviya (@amitmalviya) December 21, 2022