
അബുദാബി : യു.എ.ഇയുടെ ഗോൾഡൻ വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പുതിയ മാനദണ്ഡ പ്രകാരം യു.എ.ഇയിൽ ജോലിയുള്ള വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ മേഖലയിലെ വിദഗ്ദ്ധർക്ക് ഇനി മുതൽ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. ഇതിന് പുറമെ പുരോഹിതർക്കും പുതുതായി ഗോൾഡൻ വിസ അനുവദിക്കാൻ തീരുമാ നിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടത്തിലെ സാംസ്കാരിക മന്ത്രാലയത്തിന്റെ ശുപാർശയുണ്ടെങ്കിൽ മാത്രമായിരിക്കും പുരോഹിതർക്ക് ഗോൾഡൻ വിസ അനുവദിക്കുന്നത്.
വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധർ ഗോൾഡൻ വിസയ്ക്കായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ശുപാർശ കത്തുകൾ ലഭ്യമാക്കണം, ദുബായിൽ ഗോൾഡൻ വിസ അനുവദിച്ച 2019 മുതൽ 2022 വരെ ഒന്നരലക്ഷത്തിലേറെ ഗോൾഡൻ വിസകൾ അനുവദിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസ് ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് അറിയിച്ചു. കഴിഞ്ഞ വർഷം മുതലാണ് ഏറ്റവും കൂടുതൽ പേർ ഗോൾഡൻ വിസയ്ക്ക് അപേക്ഷിച്ചത്. .