ff

പുരുഷൻമാരും സ്ത്രീകളും ശാരീരികമായും മാനസികമായും വ്യത്യസ്തരാണ്,​ ദാമ്പത്യ ബന്ധങ്ങളിലും ഈ വ്യത്യസ്തത പ്രതിബന്ധങ്ങൾ സൃഷ്ടിക്കാറുണ്ട്. എല്ലാ കാര്യങ്ങളും പുരുഷൻമാർ പങ്കാളിയോട് തുറന്നുപറയുമെങ്കിലും അവർ തുറന്നു പറയാത്ത,​ എന്നാൽ മനസു കൊണ്ട് ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തെന്ന് നോക്കാം.

ചെറിയ കാര്യങ്ങളെ ഊതിപെരുപ്പിക്കാതെ ഇരിക്കുകയാണ് പ്രധാനം. വഴക്കോ തർക്കമോ ഉണ്ടാകുമ്പോൾ, വിഷയം അനാവശ്യമായി വലിച്ചു നീട്ടുന്നതിനു പകരം ഒരു പരിഹാരത്തിൽ എത്തിച്ചേരേണ്ടത് ആവശ്യമാണ്. ഒരു തർക്കം ഉപേക്ഷിക്കാനും അത് വലിച്ചിഴയ്ക്കാനും സ്ത്രീകൾ വിസമ്മതിക്കുമ്പോൾ, പുരുഷന്മാർക്ക് ഇത് വളരെയധികം നിരാശ ഉണ്ടാക്കുന്നു,​

എല്ലാ സ്ത്രീകൾക്കും എപ്പോഴും പുരുഷന്മാരോട് സംസാരിച്ചിരിക്കാനാണ് ആഗ്രഹം. പരിധിയിൽ കൂടുതൽ സംസാരിച്ച് കൊണ്ടിരിക്കുന്നത് പലപ്പോഴും പുരുഷന്മാർക്ക് മടിപ്പ് ഉണ്ടാക്കാറുണ്ട്. പുരുഷന്മാർ സാധാരണയായി എന്തെങ്കിലും കാര്യത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുമ്പോൾ നിശബ്ദത പാലിക്കുന്ന പ്രവണതയുണ്ട്. എന്നാൽ സ്ത്രീകൾ ഇത് തെറ്റദ്ധരിക്കുകയും എന്തോ കുഴപ്പമുണ്ടെന്ന് ചിന്തിക്കുകയും ചെയ്യുന്നു. ഇത് തെറ്റിദ്ധരിക്കാനും ഇടയാക്കും. ഉടതാതത്ു കുറച്ച് നേരം നിശബ്ദത പാലിക്കാനും തനിച്ചായിരിക്കാനും പുരുഷന്മാർ ഇഷ്ടപ്പെടുന്നു.

റൊമാന്റിക് സിനിമകൾ കഥകൾ തുടങ്ങിയ കാണുകയും വായിക്കുകയും ചെയ്യുന്ന സ്ത്രീകൾ അവരുടെ പങ്കാളികളിൽ നിന്നും അത്തരത്തിലുള്ള സമീപനങ്ങൾ പ്രതീക്ഷിക്കാറുണ്ട്. പലപ്പോഴും യാഥാർത്ഥ്യബോധമില്ലാത്ത കാര്യങ്ങൾ വരെ യഥാർത്ഥ ജീവിതത്തിലേക്ക് കൊണ്ടു വരാൻ സ്ത്രീകൾ ശ്രമിക്കാറുണ്ട്. യഥാർത്ഥ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കില്ലെന്ന് അവർ മനസിലാക്കാത്തത് പുരുഷന്മാർക്ക് ദേഷ്യമുണ്ടാക്കുന്നു.

ചില സമയങ്ങളിൽ സ്ത്രീകൾ അവർക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ പുരുഷന്മാർ ചെയ്യാൻ താത്പര്യപ്പെടുന്നു. എന്നാൽ പുരുഷന്മാർ ഇതേക്കുറിച്ച് അധികം ശ്രദ്ധിക്കാത്തത് കൊണ്ട് സ്ത്രീകൾ നൽകുന്ന സൂചനകൾ അവർ മനസിലാക്കുന്നില്ല. കാര്യങ്ങൾ വ്യക്തമായി പറയാത്തത് പുരുഷന്മാരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു.

പുരുഷന്മാർക്ക് ഇഷ്ടമുള്ള വിനോദങ്ങൾ യഥാർത്ഥത്തിൽ ഇഷ്ടമല്ലെങ്കിലും ഇഷ്ടമുള്ളതായി നടിക്കുന്നത് പുരുഷന്മാർ വെറുക്കുന്നു. പങ്കാളികളുമായി തുല്യത പുലർത്താനും അവരോടൊപ്പം ധാരാളം സമയം ചിലവഴിക്കാനും സ്ത്രീകൾ അഭിനയിക്കാൻ അവലംബിച്ചേക്കാം. തങ്ങൾ അഭിനയിക്കുന്നത് പുരുഷന്മാർക്ക് മനസിലാക്കാൻ കഴിയില്ലെന്ന് സ്ത്രീകൾ ചിന്തിച്ചേക്കാം, പക്ഷേ അവർക്ക് ശരിക്കും കഴിയും. സ്ത്രീകൾ അത് ചെയ്യുന്നത് നിർത്തണമെന്ന് പുരുഷന്മാർ ആഗ്രഹിക്കുന്നു.

പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകൾ തയ്യാറെടുക്കാൻ കൂടുതൽ സമയമെടുക്കുമെന്നാണ് മിക്ക പുരുഷന്മാരും കരുതുന്നത്. തയ്യാറാവാൻ 10 മിനിറ്റ് വേണമെന്ന് സ്ത്രീകൾ പറയുന്നു, എന്നാൽ മുടി, മേക്കപ്പ്, വസ്ത്രധാരണം തുടങ്ങി എല്ലാം ചെയ്യാൻ ഒരു മണിക്കൂർ മുഴുവൻ എടുക്കും. ഇത്രയും നേരം കാത്തിരിക്കേണ്ടിവരുമ്പോൾ പുരുഷന്മാർക്ക് അത് വെറുപ്പാണ്. പക്ഷെ എല്ലാ സ്ത്രീകളും അങ്ങനെയല്ല. നേരെമറിച്ച് തയാറാകാൻ പുരുഷന്മാരും സമയമെടുക്കാറുണ്ട്.