foot

സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരസൗന്ദര്യത്തിന്റെ സങ്കൽപങ്ങൾ വ്യത്യസ്‌തമാണ്. ഇവയിൽ വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ് പുരുഷന്മാരുടേത്. വളരെ മികച്ച ദൃഢമായ ശരീരത്തിനും അത്ര ദൃഢമല്ലാത്ത ശരീരത്തിനും മറ്റുള‌ളവരെ ആകർഷിക്കുന്നതിൽ അതിന്റേതായ പങ്കുണ്ട്. ഒരു പുരുഷന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ് ഓരോ ശരീരാവയവങ്ങളും. ഇത്തരത്തിൽ വളരെ പ്രധാനമാണ് പാദങ്ങൾ.

കാൽപാദങ്ങളുടെ രൂപം കൊണ്ട് ഓരോ പുരുഷന്റെയും വ്യക്തിത്വം തിരിച്ചറിയാം. പ്രധാനമായും നാല് തരത്തിലുള‌ള കാൽപാദങ്ങളാണ് പൊതുവായി ലോകമാകെ ഗവേഷകർ കണ്ടെത്തിയിട്ടുള‌ളത്. ഇവയിലാദ്യത്തേത് ഈജിപ്‌ഷ്യൻ തരത്തിലുള‌ള കാൽപ്പാദമാണ്.

ഇത്തരം കാൽപ്പാദമുള‌ളവരുടെ ആദ്യ നാല് വിരലുകളും45 ഡിഗ്രി ചരിവിൽ കാണപ്പെടും. ഇത്തരത്തിലുള‌ളവർ മറ്റുള‌ളവരോട് വളരെ കരുതലും ബഹുമാനവും കാട്ടി പെരുമാറുന്നു. ഇവർ തിരികെ ആ ബഹുമാനം പ്രതീക്ഷിക്കുകയും ചെയ്യുന്നു. എല്ലാവരുമായും സൗഹൃദത്തോടെ പെരുമാറുന്ന ഇവ‌ർ സ്വന്തം സ്വകാര്യതയെ വളരെയധികം വിലമതിക്കുന്നവരാണ്. അൽപം സ്വപ്‌നജീവികളായ ഇവർ അതിന് പ്രയാസമുണ്ടായാൽ പൊട്ടിത്തെറിക്കാനും മടിക്കില്ല.

റോമൻ രീതിയിലുള‌ള കാൽപ്പാദമാണ് രണ്ടാമത്തേത്. ഇവരുടെ തള‌ളവിരലും മറ്റ് രണ്ട് വിരലുകളും ഒരേ നീളമാകും. സാധാരണമായ കാൽപ്പാദം ഇവയാണ്. ധീരരും സവിശേഷ വ്യക്തിത്വമുള‌ളവരും ആയ ഇവർ പുത്തൻ സംസ്‌കാരം ഉൾക്കൊള‌ളാനും പുതിയ ആളുകളെ പരിചയപ്പെടാനും ഇഷ്‌ടപ്പെടുന്നവരാണ്. ഇഷ്‌ടപ്പെടുന്ന പങ്കാളിയുമൊത്ത് സമയം ചിലവഴിക്കാൻ താൽപര്യപ്പെടുന്നവരാണിവ‌ർ. നല്ല ശരീരാകൃതിയും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നവരാണ് ഇവർ.

ഗ്രീക്ക് തരം പാദമുള‌ളവരാണ് മൂന്നാമത്തേ വിഭാഗം. ഇവരുടെ കാൽപ്പാദത്തിലെ രണ്ടാമത് വിരൽ ഒന്നാമത്തേതിൽ നിന്നും നീളം കൂടിയതാകും. പുതിയ ആശയങ്ങൾ കൊണ്ടുവരാൻ കഴിവുള‌ളവരും മിടുക്കരും മറ്റുള‌ളവരെ പ്രോത്സാഹിപ്പിക്കാൻ ഇഷ്‌ടമുള‌ളവരുമാണ് ഇവർ. എപ്പോഴും രസകരമായ സ്വന്തമായ ഐഡിയകളുള‌ള ഇഇവരിലേക്ക് മറ്റുള‌ളവർ പെട്ടെന്ന് ആകർഷിക്കപ്പെടും.

ചതുരാകൃതിയിൽ കാൽപ്പാദമുള‌ളവരാണ് നാലാമത് വിഭാഗം. എല്ലാ വിരലുകളും പെരുവിരലിന്റെ വലുപ്പം മാത്രമുള‌ള അടുക്കിയ രീതിയിൽ കാണുന്നവയാണിവർ. പ്രായോഗികമതികളും ഒരു വിഷയത്തിലെ ലാഭ നഷ്‌ടങ്ങളും മറ്റും കണക്കാക്കുന്നവരുമാണ് ഇക്കൂട്ട‌ർ. ഒരു തീരുമാനത്തിലെത്താൻ ഇവർ പ്രയാസപ്പെടും. എന്നാൽ തീരുമാനമെടുത്താൽ അതിൽ ഉറച്ചുനിൽക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.


അഴകളവുകളെയും വ്യക്തിത്വത്തെയും എന്നാൽ കാൽപ്പാദം വച്ച് മാത്രം അളക്കാനാകുമെന്ന് വിദഗ്ദ്ധർക്ക് ഏകാഭിപ്രായമില്ല. വ്യക്തിത്വം തീരുമാനിക്കുന്ന നിരവധി ഘടകങ്ങളിൽ കാൽപ്പാദത്തിന്റെ അളവും പ്രധാനമാണ് എന്നത് വസ്‌തുതയാണ്.