
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ഷൂലേസ് കെട്ടാൻ ആവശ്യപ്പെട്ടു എന്ന വ്യാജപ്രചാരണം നടത്തിയ ബിജെപി നേതാവ് അമിത് മാളവ്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജിതേന്ദ്ര സിംഗ് അൽവാർ. മുൻ കേന്ദ്രമന്ത്രിയെക്കൊണ്ട് രാഹുൽ ഷൂലേസ് കെട്ടിച്ചുവെന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം അമിത് മാളവ്യ സമൂഹമാദ്ധ്യമങ്ങളിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിനെതിരെയാണ് ജിതേന്ദ്ര സിംഗ് രംഗത്തെത്തിയിരിക്കുന്നത്.
As incharge of ruling BJP’s National Info Dept your tweet is a complete lie and defamatory.
— Jitendra Singh Alwar (@JitendraSAlwar) December 21, 2022
The fact is that after being pointed out by Rahul ji upon my request he paused briefly so that I could tie my own shoe laces.
Delete the tweet and apologise to RG or face legal action https://t.co/HDXVii09bg
20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ രാഹുൽ ഗാന്ധി ജിതേന്ദ്ര സിംഗിന്റെ ദേഹത്ത് തട്ടി നിലത്തേക്ക് ചൂണ്ടിക്കാണിക്കുന്നത് കാണാം. തുടർന്ന് അദ്ദേഹം കുനിഞ്ഞ് ഷൂലേസ് കെട്ടുന്നതും വീഡിയോയിൽ കാണാം. എന്നാൽ രാഹുൽ ഗാന്ധി തന്റെ ഷൂലേസ് അഴിഞ്ഞുകിടക്കുന്നതാണ് ചൂണ്ടിക്കാണിച്ചതെന്നും അത് കെട്ടാനായി കുനിയുമ്പോൾ അദ്ദേഹം അവിടെ നിൽക്കുകയായിരുന്നുവെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
Great to see @BJP4India and it’s full machinery keenly observing #BharatJodoYatra and getting panicked by it's tremendous success !
— Jitendra Singh Alwar (@JitendraSAlwar) December 21, 2022
Resorting to the only thing they know how to do … lie ! @amitmalviya @AmanKayamHai_ @TajinderBagga pic.twitter.com/mQglHM0B0M
ഒന്നുകിൽ ട്വീറ്റ് ഡിലീറ്റ് ചെയ്ത് രാഹുൽ ഗാന്ധിയോട് മാപ്പ് പറയണം അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിജെപി ഐടി സെൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് കോൺഗ്രസും വിമർശിച്ചു. ഈ ചെറിയ കാര്യം തെറ്റായി ചിത്രീകരിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചതിന് ബിജെപി നേതാവ് മാപ്പ് പറയണമെന്നും കോൺഗ്രസും ആവശ്യപ്പെട്ടു.
Hey fake news peddler @amitmalviya here’s a pic of Rahul Gandhi Ji’s shoe, which is laceless!!
— Supriya Shrinate (@SupriyaShrinate) December 21, 2022
You have been caught lying yet again, but since you are authorised by BJP Prez JP Nadda and PM Modi to lie everyday - all 3 of you owe an apology to @RahulGandhi
STOP LYING pic.twitter.com/qCylAXwFZ8