malhar

ഉലകനായകൻ കമലഹാസനൊപ്പമുള്ള മകന്റെ ക്യൂട്ട് വീഡിയോ പങ്കുവച്ച് കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ കെ എസ് ശബരീനാഥൻ. അനശ്വര നടൻ എം ജി സോമന്റെ പേരിലുള്ള ഫൗണ്ടേഷന്റെ ഉദ്ഘാടനത്തിനായി തിരുവല്ലയിലെത്തിയതായിരുന്നു കമലഹാസൻ.

ചടങ്ങുകൾ വീക്ഷിക്കുകയായിരുന്ന കമലഹാസനടുത്തേക്ക് വന്ന മൽഹാർ, അദ്ദേഹത്തിന്റെ സീറ്റിൽ ഇരിക്കുകയാണ്. ആദ്യമായിട്ടാണ് കാണുന്നതെങ്കിലും അതിന്റെ പരിചയക്കുറവൊന്നും കുട്ടിയുടെ മുഖത്തില്ല. കമൽ കുഞ്ഞിനെ സ്‌നേഹത്തോടെ ചേർത്തുപിടിക്കുന്നതും വീഡിയോയിൽ കാണാം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വെറുതെയാണോ കമലഹാസന് കാന്തശക്തിയും മാസ്മരികതയുമുണ്ടെന്ന് എല്ലാവരും പറയുന്നത്.

അനശ്വരനടനായ എം ജി സോമന്റെ പേരിലുള്ള ഫൌണ്ടേഷന്റെ ഉദ്ഘാടനത്തിന് തിരുവല്ലയിൽ അദ്ദേഹം എത്തിയിരുന്നു.ചടങ്ങിൽ ഒരു പ്രേക്ഷകനായി എത്തിയ മൽഹാർ അദ്ദേഹം ആരാണെന്ന് പോലും അറിയാതെ അരികിൽ എത്തിയപ്പോൾ കുഞ്ഞിനെ സ്നേഹത്തോടെ കമൽ ചേർത്തുനിർത്തി. എന്നിട്ട് രണ്ടുപേരും കിടിലം കമ്പനി.