urfi-javed

പൊതുസ്ഥലത്ത് പ്രകോപനപരമായ വസ്ത്രം ധരിച്ച് വീഡിയോ ചിത്രീകരിച്ചതിന്റെ പേരിൽ സോഷ്യല്‍ മീഡിയ താരവും നടിയുമായ ഉര്‍ഫി ജാവേദ് ദുബായില്‍ പിടിയിലായെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകർ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

View this post on Instagram

A post shared by Uorfi (@urf7i)

'പൊലീസ് ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയെന്നുള്ളത് ശരിയാണ്. എന്നാൽ അത് വസ്ത്രത്തിന്റെ പേരിലല്ല. ഞങ്ങൾ ഷൂട്ട് ചെയ്തത് ചില പ്രശ്നങ്ങളുള്ള സ്ഥലത്തായിരുന്നു. അതിനാലാണ് അവിടെയെത്തിയ പൊലീസുകാർ ഷൂട്ടിംഗ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്. അവിടെ ഷൂട്ട് ചെയ്യുന്നതിന് നിശ്ചിത സമയമുണ്ടെന്ന് പ്രൊഡക്ഷൻ ടീമും പറഞ്ഞിരുന്നില്ല. പിന്നീട് പിറ്റേ ദിവസം ഇതേ സ്ഥലത്തെത്തി ബാക്കി ഷൂട്ട് ചെയ്തു.'- ഉർഫി പറഞ്ഞു.

View this post on Instagram

A post shared by Uorfi (@urf7i)

രാജ്യത്ത് നിയമപരമല്ലാത്ത വസ്ത്രങ്ങൾധരിച്ചെത്തി ചിത്രീകരണം നടത്തിയതിന് ഉർഫി പിടിയിലായെന്നും അവരെ അധികൃതർ ചേദ്യം ചെയ്തുവെന്നുമാണ് വാർത്തകർ വന്നിരുന്നത്. വ്യത്യസ്തമായ ഗ്ലാമറസ് വസ്ത്രങ്ങളുടെ പേരിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ഉർഫി. ഒരു പ്രോജക്ടിന്റെ ഭാഗമായാണ് ഉര്‍ഫി ദുബായിലെത്തിയത്.

View this post on Instagram

A post shared by Uorfi (@urf7i)