govt-of-india-jobs

എയിംസ് കല്യാണിയിൽ പ്രൊഫസർ, അഡീ. പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ എന്നീ തസ്തികകളിൽ 35 ഒഴിവ്. അനസ്തീഷ്യ, അനാട്ടമി, ബയോകെമിസ്ട്രി, ബേൺ & പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, ഡെർമറ്റോളജി, എൻഡോക്രിനോളജി, ഇ.എൻ.ടി, ഫൊറൻസിക് മെഡിസിൻ & ടോക്സിക്കോളജി, ഗ്യാസ്ട്രോഎൻട്രോളജി, ജന. മെഡിസിൻ, ജന. സർജറി, മെഡിക്കൽ ഓങ്കോളജി, മൈക്രോബയോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂക്ലിയർ മെഡിസിൻ, ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക് സർജറി, പീഡിയാട്രിക്സ്, പാതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ, സൈക്കോളജി, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോളജി, റേഡിയോ തെറാപി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, സർജിക്കൽ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ & ബ്ലഡ് ബാങ്ക് എന്നീ ഡിപ്പാർട്ട്മെന്റുകളിലാണ് ഒഴിവ്.


AIIMS, കല്യാണി, ബംഗാളിൽ ഫാക്കൽറ്റി


വെബ്സൈറ്റ്: www.aiimskalyani.edu.in
അവസാന തീയതി: 12.01.2023

2. ബനാറസ് ഹിന്ദു സർവകലാശാലയിൽ ഐ.ടി പ്രാഫഷണൽ
BHUവിൽ സോഫ്റ്റ് വേർ ഡെവലപ്പറുടെ 5 ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

വിശദ വിവരങ്ങൾക്ക് www.bhu.ac.in സന്ദർശിക്കുക.

അവസാന തീയതി 30.12.2022.

3. NICDC ലിമിറ്റഡിൽ
ഡൽഹി ആസ്ഥാനമായ National Industrial Corridor Developement Corporation Limitedൽ അവസരം. ഡി.ജി.എം (പ്രോജക്ട്സ് & കോഓർഡിനേഷൻ), മാനേജർ (പ്രൊക്യൂർമെന്റ് & കോൺട്രാക്റ്റ്സ്), മാനേജർ (ട്രാൻസ്പോർട്ട് പ്ലാനിംഗ്), സീനിയർ എക്സിക്യുട്ടീവ് (ജി.ഐ.എസ്), എക്സിക്യുട്ടീവ് (എം.ഐ.എസ്) എന്നിങ്ങനെയാണ് ഒഴിവുകൾ.

വിശദ വിവരങ്ങൾക്ക് www.nicdc.in കാണുക.

അവസാന തീയതി 27.12.2022.

4. Sidbi യിൽ ഓഫീസർ
Small Industries Developement Bank of Indiaയിൽ അസി. മാനേജർ (ഗ്രേഡ് എ) തസ്തികയിൽ 100 ഒഴിവ്.

വിശദവിവരങ്ങൾക്ക് www.sidbi.in കാണുക.

അവസാന തീയതി 03.01.2023.

5. എസ്.ബി.ഐയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ സ്പെഷ്യൽ കേഡർ ഓഫിസർമാരുടെ 54 ഒഴിവ്.
വെബ്സൈറ്റ്: https://bank.sbi/web/careers
അവസാന തീയതി: 29.12.2022.

വിശദാംശങ്ങൾ ചുവടെ.
1. ഡെ. മാനേജർ (ഡേറ്റാബെയ്സ് അഡ്മിനിസ്ട്രേറ്റർ). ഒഴിവുകൾ- 06
2. ഡെ. മാനേജർ (ഇൻഫ്രാസ്ട്രക്ചർ എൻജിനിയർ). ഒഴിവുകൾ- 02
3. ഡെ. മാനേജർ (ജാവ ഡെവലപ്പർ). ഒഴിവുകൾ- 05
4. ഡെ. മാനേജർ ( WAS അഡ്മിനിസ്ട്രേറ്റർ). ഒഴിവുകൾ- 03
5. സീനിയർ എക്സിക്യുട്ടീവ് (Fronted Angular Developer). ഒഴിവുകൾ- 03
6. സീനിയർ എക്സിക്യുട്ടീവ് (PL & SQ Developer). ഒഴിവുകൾ- 03
7. സീനിയർ എക്സിക്യുട്ടീവ് (ജാവ ഡെവലപ്പർ). ഒഴിവുകൾ- 10
8. സീനിയർ എക്സിക്യുട്ടീവ് (ടെക്നിക്കൽ സപ്പോർട്ട്). ഒഴിവുകൾ- 01
9. എക്സിക്യുട്ടീവ് (ടെക്നിക്കൽ സപ്പോർട്ട്). ഒഴിവുകൾ- 02
10. സീനിയർ സ്പെഷ്യൽ എക്സിക്യുട്ടീവ് (ടെക്നോളജി ആർക്കിടെക്റ്റ്). ഒഴിവുകൾ- 01
11. ഡേറ്റ പ്രൊട്ടക്ഷൻ ഓഫീസർ. ഒഴിവ്- 01
12. അസി. ഡേറ്റ പ്രൊട്ടക്ഷൻ ഓഫീസർ. ഒഴിവ്- 01
13. സെക്ടർ ക്രെഡിറ്റ് സ്പെഷ്യലിസ്റ്റ്. ഓഫീസർ (16)


6. എറണാകുളത്ത് അദ്ധ്യാപക ഒഴിവ്
ആലുവ Rajagiri Jeevass CMI Central Schoolൽ TGT, PGT അദ്ധ്യാപകരുടെ ഒഴിവ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ, ഹിസ്റ്ററി, ജ്യോഗ്രഫി, കോമേഴ്സ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി, പി.ടി, ആർട്ട്, മ്യൂസിക്, ഡാൻസ് എന്നീ വിഷയങ്ങളിലേക്ക് അപേക്ഷിക്കാം.
ഓഫീസ് സ്റ്റാഫ്, ലാബ് അസിസ്റ്റന്റ്, ഹെൽപർമാർ, ഡ്രൈവർ എന്നി വിഭാഗങ്ങളിലും ഒഴിവുണ്ട്.

അവസാന തീയതി 28.12.2022.

വിശദ വിവരങ്ങൾക്ക് 0484- 2984770, www.jeevass.org

7. നഴ്സുമാർക്ക് അവസരം
വിജയലക്ഷ്മി മെഡിക്കൽ സെന്റർ, വെണ്ണല, കൊച്ചിയിലേക്ക് സ്റ്റാഫ് നഴ്സുമാരെ (OT & Labour Room) ആവശ്യമുണ്ട്. X-Ray അസിസ്റ്റന്റ്, Junior Andrologist, Medical Officer എന്നീ തസ്തികകളിലും ഒഴിവ്. വിശദ വിവരങ്ങൾക്ക് 9947033600 എന്ന നമ്പറിൽ ബന്ധപ്പെടുക.

8. Airports Authority of Indiaയിൽ അവസരം (മെയ്ൻ ഹെഡ്)
എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യയിൽ 960 ഒഴിവുകൾ. ജൂനിയർ എക്സിക്യുട്ടീവ് (596), മാനേജർ, എക്സിക്യുട്ടീവ് (364) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

വെബ്സൈറ്റ്:www.aai.aero
അപേക്ഷിക്കേണ്ട തീയതി: 22.12.2022- 21.01.2.23.

1. ജൂനിയർ എക്സിക്യുട്ടീവ്
എ) ഇലക്ട്രോണിക്സ്. ഒഴിവുകൾ-440. യോഗ്യത- (BE/ B.Tech (Electronics/telecommunications/Electrical with specialization in Electronics.)
ബി) സിവിൽ. ഒഴിവുകൾ- 62. യോഗ്യത- (BE/ B.Tech (Civil)
സി) ഇലക്ട്രിക്കൽ.ഒഴിവുകൾ- 84. യോഗ്യത- (BE/ B.Tech (Electrical).
ഡി) ആർക്കിടെക്ചർ- ഒഴിവുകൾ- 10. യോഗ്യത- (B.Arc; കൗൺസിൽ ഒഫ് ആർക്കിടെക്ചർ രജിസ്ട്രേഷൻ)
ശമ്പള സ്കെയിൽ- 40,000- 1,40,000. പ്രായപരിധി 27.

2. മാനേജർ, എക്സിക്യുട്ടീവ്
എ) ജൂനിയർ എക്സിക്യുട്ടീവ് (എയർ ട്രാഫിക് കൺട്രോൾ). ഒഴിവുകൾ-356. യോഗ്യത- ഫിസിക്സ്, മാത്സ് എന്നിവയോടുകൂടിയ ബിഎസ് സി/ബി.ഇ അല്ലെങ്കിൽ ബി.ടെക്.)
ശമ്പള സ്കെയിൽ- 40,000- 1,40,000. പ്രായപരിധി 27.

9. എസ്.എസ്.സി വിളിക്കുന്നു; 4500 ഒഴിവ്
കംബയ്ൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർവീസിൽ എൽ.ഡി ക്ലർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്,ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിലായി 4500 ഒഴിവുകളിലാണ് നിയമനം. പ്ലസ് ടുക്കാർക്കാണ് അവസരം.

വൈബ്സൈറ്റ്: https://ssc.nic.in എന്ന സൈറ്റിൽ രണ്ടു ഘട്ടമായി വേണം അപേക്ഷിക്കാൻ. ഫോട്ടോയും ഒപ്പും അപ് ലോഡ് ചെയ്യുന്ന ഒറ്റത്തവണ രജിസ്ട്രേഷനാണ് ആദ്യം. തുടർന്ന് യൂസർ IDയും Passwordഉം ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കണം.

യോഗ്യത: 12-ാം ക്ലാസ് ജയം.
പ്രായപരിധി: 2022 ജനുവരി ഒന്നിന് 18-27.


ശമ്പള സ്കെയിൽ:
എൽ.ഡി ക്ലർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (പേ ലെവൽ 2) 19,900-63,200.
ഡാറ്റ എൻട്രി ഓപ്പറേറ്റർ (പേ ലെവൽ 4): 25,500-81,100.
ഡാറ്റ എൻട്രി ഓപ്പറേറ്റർ (പേ ലെവൽ 5): 29,200-92,300.
ഡാറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ (പേ ലെവൽ 4): 25,500-81,100.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം.

10. മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രൊകെമിക്കൽസ് ലിമിറ്റഡിൽ 96 ഒഴിവുകൾ
ONGC ലിമിറ്റഡിന്റെ സബ്സിഡിയറിയായ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രൊകെമിക്കൽസ് ലിമിറ്റഡിൽ (MRPL) മാനേജ്മെന്റ് കേഡറിൽ E2 ഗ്രേഡിൽ ഒഴിവ്.

വെബ്സൈറ്റ്: https://www.mrpl.co.in/careers
അവസാന തീയതി: 15.01.2023


അഡ്വ. നമ്പർ- 85/2022

1. കെമിക്കൽ എൻജിനിയറിംഗ്. 28 ഒഴിവ്.
2. മെക്കാനിക്കൽ എൻജിനിയറിംഗ്. 24 ഒഴിവ്.
3. സിവിൽ എൻജിനിയറിംഗ്. 02 ഒഴിവ്.
4. ഇലക്ട്രിക്കൽ എൻജിനിയറിംഗ്. 07 ഒഴിവ്.
5. ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്. 11 ഒഴിവ്.
6. കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി. 05 ഒഴിവ്
7. കെമിസ്ട്രി. 1 ഒഴിവ്.

നിയമന രീതി: Graduation Aptitude Test in Engineering (GATE)-2022

അഡ്വ. നമ്പർ- 86/2022
1. മാർക്കറ്റിംഗ്. 12 ഒഴിവ്.
2. ലൈബ്രററി ആൻഡ് ഇൻഫോർമേഷൻ സയൻസ്. 1 ഒഴിവ്.

നിയമന രീതി- UGC-NET (Decmber 2021 & June 2022 Cycle)

അഡ്വ. നമ്പർ- 87/2022
1. ഫിനാൻസ് ആൻഡ് ഇന്റേണൽ ഓഡിറ്റ്. 04 ഒഴിവ്.
2. സെക്രട്ടേറിയൽ. 01 ഒഴിവ്.

നിയമന രീതി- Written test conducted by MRPL .