pathan-movie

ഷാരൂഖ് ഖാൻ - ദീപിക പദുക്കോൺ ചിത്രം 'പത്താനിലെ' രണ്ടാമത്തെ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'ത്സൂമേ ജോ പത്താൻ ' എന്ന ഗാനമാണ് റിലീസ് ചെയ്‌തത്. ആദ്യ വീഡിയോ ഗാനത്തിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറത്തിന്റെ പേരിൽ വൻ വിവാദം നിലനിൽക്കെയാണ് രണ്ടാമത്തെ ഗാനം എത്തിയിരിക്കുന്നത്.

ഈ ഗാനത്തിന്റെ വീഡിയോയിലും അതീവ ഗ്ലാമറസായിട്ടാണ് ദീപിക എത്തിയിരിക്കുന്നത്. കുമാറിന്റെ വരികൾക്ക് വിശാലും ശേഖറും ചേർന്നാണ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അർജിത് സിങ്, സുകൃതി കാക്കർ, വിശാൽ, ഷെയ്ഖർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സിദ്ധാർത്ഥ ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ആക്‌ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ടതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോൺ എബ്രഹാം, ഡിപിൾ കപാഡിയ, ഷാജി ചൗധരി, അഷുതോഷ് റാണെ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നാലു വർഷത്തെ ഇടവേളയ്ക്കുശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം കൂടിയാണ് പത്താൻ. ജനുവരി 25ന് ചിത്രം റിലീസ് ചെയ്യും.