
കഴിഞ്ഞ ദിവസമാണ് നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനുപിന്നാലെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മറ്റും പറഞ്ഞുകൊണ്ട് ഉല്ലാസിനെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പല പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ ഉണ്ടായി.
ഇപ്പോഴിതാ ഉല്ലാസിനെതിരെയുള്ള സൈബർ ആക്രണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷോർട്ട് ഫിലിം തിരക്കഥാകൃത്തും സംവിധായകനുമായ ആര്യൻ നിഷാദ്. ഒരാളെ കുറ്റവാളിയാക്കിയിട്ട് എന്ത് നേട്ടമാണ് നിങ്ങൾക്ക് ലഭിക്കാനുള്ളതെന്ന് ചോദിച്ചുകൊണ്ടുള്ള കുറിപ്പാണ് ആര്യൻ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
ഭാര്യ മരിച്ച വിഷമത്തിൽ കഴിയുന്ന ഒരു മനുഷ്യനെ എന്തിന് വീണ്ടും ക്രൂശിക്കുന്നതെന്ന് ആര്യൻ ചോദിക്കുന്നു. അവരുടെ കുടുംബത്തിന് പോലും പരാതിയില്ലെന്നും നമ്മളെ ചിരിപ്പിക്കുന്ന ഈ കലാകാരനും മനുഷ്യനാണെന്നും ആര്യൻ കുറിച്ച്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഒരാളെ കുറ്റവാളിയാക്കിയിട്ട് നിങ്ങൾക്ക് എന്ത് നേട്ടമാണ് ഉള്ളത്....
" അവനെ പിടിച്ച് രണ്ട് പൊട്ടിച്ചാൽ സത്യം പുറത്തു വരും ".. അവൻ കുടിയനാണ്... അവന് അവിഹിതമുണ്ട്, കലാഫീൽഡല്ലേ ഇതല്ല ഇതിനപ്പുറവും ഉണ്ടാവും.. "
ഇന്നലെ ഉല്ലാസ് ചേട്ടൻ്റെ ഭാര്യ മരിച്ചതുമുതൽ സോഷ്യൽ മീഡിയ ഓൺലൈൻ ചാനലുകളും, കുറെ സധാചാര ജഡ്ജികളും ഇദ്ദേഹത്തെ മനപ്പൂർവ്വം കുറ്റവാളിയാക്കാൻ ശ്രമിക്കുന്നു....
നഷ്ടപ്പെട്ടതിന്റെ വേദന നഷ്ടമായവന് മാത്രം സ്വന്തം....
മരണത്തിൽ അവരുടെ കുടുംബത്തിന് ദുരുഹത തോന്നിയിട്ടില്ല...
ആരും പോലീസിൽ പരാതിപ്പെട്ടിട്ടില്ല...
പിന്നെ നിങ്ങൾക്ക് മാത്രം ഇദ്ദേഹം കുറ്റവാളിയായത് എങ്ങനെ...?
ഓൺ ലൈൻ ചാനലുകൾക്ക് റീച്ച് ഉണ്ടാക്കാൻ വേണ്ടി ഇങ്ങനെയുള്ള വാർത്തകൾ പടച്ചു വിടുന്നവരും, അതു കണ്ട് സ്വയം ന്യായാധിപരാകുന്ന സോഷ്യൽ മീഡിയ ജഡ്ജികളും ഒന്ന് മനസിലാക്കുക ഇദ്ദേഹവും ഒരു മനുഷ്യനാണ്...
ഇദ്ദേഹം ഇപ്പോൾ അനുഭവിക്കുന്ന മാനസികാവസ്ഥ ഒരു പക്ഷേ നിങ്ങൾക്ക് ഉന്മാദ ലഹരിയായിരിക്കും..
എല്ലാം നേരിൽ കണ്ട പോലെ പ്രതികരിക്കുന്ന നിങ്ങൾക്ക് സത്യാവസ്ഥ അറിയാതെ ആരുടെമേലിൽ വേണേലും കുറ്റം ചാർത്താനുള്ള ഇടമാണോ സോഷ്യൽ മീഡിയ...
ഭാര്യ മരിച്ച വിഷമത്തിൽ കഴിയുന്ന ഒരു മനുഷ്യനെ എന്തിന് വീണ്ടും നിങ്ങൾ ക്രൂശിക്കുന്നു..
അതിൽ നിന്ന് എന്ത് സന്തോഷമാണ് നിങ്ങൾക്ക് ലഭിക്കുന്നത്..
നമ്മളെ ചിരിപ്പിക്കുന്ന ഈ കലാകാരനും ഒരു മനുഷ്യനല്ലേ, വിഷമം സങ്കടം അത് അദ്ദേഹത്തിനുമുണ്ടാവില്ലേ.....
അദ്ദേഹവും ഇവിടെ ജീവിച്ചു പോവട്ടെ .....
ഉല്ലാസ് ചേട്ടൻ അനുഭവിക്കുന്ന വേദനയിൽ ഞാനും പങ്ക് ചേരുന്നു...