nidha-fathima

മുംബയ്: നാഗ്‌പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ കേരള സംഘത്തിലെ പത്തുവയസുകാരി മരിച്ചു. ആലപ്പുഴ സ്വദേശി നിദ ഫാത്തിമയാണ് മരിച്ചത്. ഛർദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രണ്ടുദിവസം മുൻപാണ് ഇവർ നാഗ്‌പൂരിലെത്തിയത്.

ആശുപത്രിയിൽവച്ച് നിദയ്ക്ക് കുത്തിവയ്പ്പ് എടുത്തിരുന്നു. പിന്നാലെ നില വഷളായി. വെന്റിലേറ്ററിലായിരുന്ന നിദയുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായാണ് വിവരം.

ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള ടീമിന് കടുത്ത അവഗണന നേരിടേണ്ടി വന്നുവെന്നാണ് വിവരം. കോടതി ഉത്തരവിനെത്തുടർന്നായിരുന്നു കേരള ടീം മത്സരത്തിനെത്തിയത്. ഇവർക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയിരുന്നില്ല. മത്സരിക്കുന്നതിന് മാത്രമാണ് കോടതി അനുമതിയെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ അറിയിച്ചിരുന്നു. തുടർന്ന് സംഘം താത്‌കാലിക സൗകര്യങ്ങളിലായിരുന്നു കഴിഞ്ഞത്.